Sunday, December 7, 2025
HomeIndiaമൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ ഇനി 'പെയിന്റ്' ഇല്ല.

മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ ഇനി ‘പെയിന്റ്’ ഇല്ല.

മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ ഇനി 'പെയിന്റ്' ഇല്ല.

ജോണ്‍സണ്‍ ചെറിയാന്‍.
32 വര്‍ഷത്തെ സേവനത്തിനുശേഷം മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ നിന്നും പെയിന്റ് എന്ന ഫീച്ചര്‍ എടുത്ത് മാറ്റുന്നു. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അപ്ഡേറ്റായ വിന്‍ഡോസ് 10 ല്‍ പെയിന്റ് എന്ന ഓപ്ഷന്‍ ഇനിയുണ്ടാവില്ല.
ലോകമെമ്പടുമുള്ള ജനങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് പെയിന്റ് എന്നാല്‍ നൊസ്റ്റാള്‍ജിയ ആണ്. 1985 ല്‍ വിന്‍ഡോസ് 1.0 യിലൂടെയാണ് ലോകമെമ്പടുമുള്ള ജനങ്ങളെ ഡിജിറ്റല്‍ ചിത്രരചനയിലേക്ക് ക്ഷണിച്ച്‌ കൊണ്ട് പെയിന്റ് എത്തിയത്.
വിന്‍ഡോസ് 98 ന്റെ വരവോടെ മാത്രമാണ് പെയിന്റ് ഉപയോഗിച്ച്‌ വരയ്ക്കുന്ന ചിത്രങ്ങള്‍ ജെപിഇജി ഫോര്‍മാറ്റില്‍ സേവ് ചെയ്യാന്‍ സാധിച്ചത്.
കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്ക് 3ഡി ചിത്രങ്ങള്‍ വരയ്ക്കാനായി മൈക്രോസോഫ്റ്റ് 3ഡി പെയിന്റ് പുറത്തിറക്കിയിരുന്നു. എന്നിട്ടും പെയിന്റ് ഇല്ലാതാക്കുക എന്ന മൈക്രോസോഫ്റ്റിന്റെ പെട്ടെന്നുള്ള തീരുമാനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
RELATED ARTICLES

Most Popular

Recent Comments