Saturday, May 18, 2024
HomeKeralaബുധനാഴ്ച സംസ്ഥാന വ്യാപകമായി പി ഡി പി ഹര്‍ത്താല്‍.

ബുധനാഴ്ച സംസ്ഥാന വ്യാപകമായി പി ഡി പി ഹര്‍ത്താല്‍.

ബുധനാഴ്ച സംസ്ഥാന വ്യാപകമായി പി ഡി പി ഹര്‍ത്താല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി പി ഡി പി ഹര്‍ത്താല്‍. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ അനുവദിക്കാത്ത കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മഅദനിയോട് കാട്ടുനീതിയാണ് കോടതികളും സര്‍ക്കാരുകളും സ്വീകരിക്കുന്നതെന്നും പിഡിപി നേതൃത്വം ആരോപിച്ചു.
പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബംഗളുരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ ബംഗളുരുവിലെ പ്രത്യേക എന്‍ഐഎ കോടതി അനുമതി നല്‍കിയിരുന്നു. മാതാപിതാക്കളെ കാണാനാണ് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നിഷേധിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് മഅ്ദനിയുടെ തീരുമാനം
RELATED ARTICLES

Most Popular

Recent Comments