Tuesday, December 24, 2024
HomeLiteratureഈ പറ്റി എന്നോക്കെ പറയില്ലെ അതുപോലൊരു പറ്റൽ. (അനുഭവ കഥ)

ഈ പറ്റി എന്നോക്കെ പറയില്ലെ അതുപോലൊരു പറ്റൽ. (അനുഭവ കഥ)

ഈ പറ്റി എന്നോക്കെ പറയില്ലെ അതുപോലൊരു പറ്റൽ. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഒരിക്കൽ ഞാൻ നാട്ടിൽ ഉള്ളപ്പോൾ ഭാര്യപറഞ്ഞു അണ്ണാ പോയി കുറച്ച്‌ മീൻ വാങ്ങി കൊണ്ടുവരാൻ. ഞാൻ ചന്തയിൽ പോയി മീൻ വാങ്ങാൻ. ഒരു മീങ്കാരന്റടുത്ത്‌ ചെന്നപ്പോൾ ഭയങ്കര വില. ഞാൻ പറഞ്ഞ വിലക്ക്‌ അയാൾ തരില്ല. എന്തായാലും ഞാൻ മീനിനു വില പറയുന്നത്‌ കണ്ടു നിന്ന ഒരാൾ എന്റെ അടുത്തേയ്ക്ക്‌ വന്നു. എനിക്ക്‌ പരിചയം ഉള്ള ഒരാളാണു. ആ എന്നു വന്നു മീൻ വേണോ ഞാൻ വേടിച്ചു തരാം. ആ കവർ ഇഞ്ഞെട്‌. എന്നിട്ട്‌ മീങ്കാരൻ പറഞ്ഞതിൽ നിന്ന് ഇരുപത്തിയഞ്ചു രൂപ കുറച്ച്‌ എനിക്ക്‌ വാങ്ങി തന്നു. എന്നിട്ട്‌ പരിചയക്കാരൻ ചായ കുടിക്കാൻ എന്തെങ്കിലും താ. ഞാൻ ആ കുറച്ച്‌ തന്ന ഇരുപത്തിയഞ്ചു രൂപ കൊടുത്തു. അപ്പോൾ ഏ ഒരു അര വാങ്ങാനുള്ള പൈസ താാാ. ഈ മൂന്നാമൻ ഇല്ലെങ്കിലും എനിക്ക്‌ ഇരുപത്തിഞ്ജ്‌ രൂപ കുറച്ച്‌ തരുമായിരുന്നു. ഞാൻ അതീന്നും കുറച്ചാണു പറഞ്ഞത്‌ അതുകൊണ്ടാണു തരാതിരുന്നത്‌. ഏതായാലും മീൻ വേടിപ്പ്‌ നിർത്തി. കൂനിന്മേൽ കുരു എന്നു പറഞ്ഞാൽ മതി.
ഇതിനാണു പറയുന്നത്‌ കുറച്ച്‌ തരികിടയൊക്കേ പഠിച്ചിരിക്കണം എന്ന്. അല്ലെങ്കിൽ ഇതുപോലെ പണി പാളും. പക്ഷേ നമ്മൾ എപ്പോഴും ഓർക്കണം എല്ലാവരും ഇതൊക്കേ കഴിഞ്ഞാണു വന്നത്‌ എന്ന്.
ഈ അടുത്ത ദിവസം എന്റെ സുഹൃത്ത്‌ അനിലണ്ണൻ പറഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വീട്ടിൽ ചെന്നു. അദ്ദേഹത്തിന്റെ പേരു തന്നെ അദ്ദേഹത്തിന്റെ സുഹൃത്തിനും. അവിടെ ചെന്നിട്ട്‌ ചോദിച്ചു അനിൽ ഇല്ലെ എന്ന്? അപ്പോൾ പറഞ്ഞു ഇല്ല മുടി വെട്ടാൻ പോയിരിക്കുകയാണെന്ന്. സത്യം പറഞ്ഞാൽ മുടി വെട്ടാൻ എന്ന പേരിൽ പൈസയും വാങ്ങി സിനിമയ്ക്ക്‌ പോയിരിക്കുകയാണു. അദ്ദേഹം സിനിമാ കണ്ടിട്ട്‌ വരുന്നത്‌ കൊണ്ട്‌… മുടി വെട്ടി എന്ന് അറിയിക്കുവാൻ വീടിന്റെ അയലത്ത വീട്ടിലെ കിണറ്റിൽ നിന്ന് കുറച്ച്‌ വെള്ളം എടുത്ത്‌ തലയിലൊക്കേ പുരട്ടി വീട്ടിൽ കയറി ചെന്നു. അപ്പോൾ അദ്ദേഹത്തിന്റെ അഛൻ… എടാ നീ പോയി മുടി വെട്ടിച്ചു വാ…. അഛ ഞാൻ മുടി വെട്ടിച്ചു.
പോയി മുടി വെട്ടിച്ചു വാടാ….
അഛാ ഞാൻ വെട്ടിച്ചു.
എടാ നീ എന്നെ വെട്ടിച്ചു എന്ന് എനിക്കറിയാം. പക്ഷേ നീ പോയി മുടി വെട്ടിച്ചിട്ട്‌ വാ……….
RELATED ARTICLES

Most Popular

Recent Comments