ജോണ്‍സണ്‍ ചെറിയാന്‍.
ശാന്തസ്വഭാവക്കാരനായ ധനുഷിന്റെ സകലനിയന്ത്രണവും കഴിഞ്ഞ ദിവസംനഷ്ടപ്പെടുകയുണ്ടായി. ഒരു ചാനല്‍ അവതാരകയാണ് നടനെ ദേഷ്യംപിടിപ്പിച്ചത്.അഭിമുഖത്തിനിടെ ചാനലില്‍ നിന്നും ലേപല്‍ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോകുകയും ചെയ്തു.
തെലുങ്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രചാരണത്തിനായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ധനുഷ് അഭിമുഖം നല്‍കിയത്. എന്നാല്‍ അവതാരകയ്ക്ക് ചോദിക്കാനുണ്ടായിരുന്നത് സുചിലീക്സിനെക്കുറിച്ചും കുടുംബപ്രശ്നങ്ങളെപ്പറ്റിയുമായിരുന്നു. ‘ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റര്‍വ്യു’ എന്നുപറഞ്ഞ് ധനുഷ് ഇറങ്ങിപ്പോകുകയായിരുന്നു.