രശ്മി സജയൻ. (Street Light fb group)
വിജനതയിൽ നീ തിരഞ്ഞൊരാൾ
വിദൂരതയിൽ നീ തേടിയൊരാൾ
നിന്നിലെകണ്ണുകളെന്നെ തിരഞ്ഞക്ഷമനായോ
മുന്നിൽ ഞാൻ നടന്നപ്പോഴേക്കും പിന്നിലായോ
പിന്നിൽ ഞാൻ നടന്നപ്പോ മുന്നിലായോ
എന്നിലെ നിഴലായനീയെന്നെ മാത്രം കണ്ടില്ല
കേൾക്കാതെ പോയൊരു ശബ്ദങ്ങളൊക്കെ
അരൂപിയാം നിന്റേതു മാത്രമല്ലേ
നിശയിലൊരുതാങ്ങിനായ് പരതിയെന്നും
കൗശലക്കാരനായി മറഞ്ഞതെന്തേ
വഴികൾ വിലങ്ങാത്ത പാതയിലെ
മനസ്സെത്താത്ത ദിശയിലെ യാത്രികനായി
എന്നും നീയെന്നെ പിൻതുടർന്നില്ലേ
കാല്പനികതയുടെ മായക്കാഴ്ചകളിൽ
മയങ്ങുന്നയെന്നിലെ മായാവി നീ മാത്രം
ഒരുനാൾ ഞാൻ നിന്നെത്തേടിയെത്തുമ്പോൾ
മോഹച്ചില്ലകളുടെ തണലിൽ, നിന്നിലെയ-
പൂർണ്ണനാം കാഴ്ചയ്ക്കു പിന്നിലെയെന്നെ
തേടി നീ അലയുകയായിരുന്നോ
ഞാനെന്ന സത്യവും നീയെന്ന മിഥ്യയും
ചേർന്നെന്നിലെ നിഴലായി ചരിക്കുവാൻ
കാലഭേദങ്ങൾക്കപ്പുറമെന്നിൽ
കുടിയിരുന്നവൻ