ശാന്തശീലനായി ദിലീപ്: ജനപ്രിയ താരം ജയില്‍ പ്രിയ താരമാകുന്നു.

ശാന്തശീലനായി ദിലീപ്: ജനപ്രിയ താരം ജയില്‍ പ്രിയ താരമാകുന്നു.

0
2066
ജോണ്‍സണ്‍ ചെറിയാന്‍.
ആലുവ: നടിയെ ആക്രമിച്ച്‌ കേസില്‍ അറസ്റ്റിലായ ദിലീപ് ജയിലില്‍ കഴിയുന്നത് വളരെ ശാന്ത ശലനായിട്ടാണെന്ന് റിപ്പോര്‍ട്ട്. വിവിധ കേസുകളില്‍ വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരുമായ 63ഓളം പ്രതികള്‍ക്കൊപ്പമാണ് ദിലീപ് ആലുവ സബ്ജയിലില്‍ കഴിയുന്നത്. എന്നാല്‍ ആരോടും പരിഭവങ്ങളില്ലാതെ കഴിയുന്ന ദിലീപിനോട് സഹ തടവുകാര്‍ക്ക് സഹതാപം മാത്രമാണ്. 523-ാം നമ്പറാണ് ദിലീപിന് ജയിലില്‍ ലഭിച്ചിരിക്കുന്നത്.
ആദ്യദിവസം പിന്നിട്ടതോടെ തന്നെ ജയില്‍ ജീവിതവുമായി നടന്‍ പൊരുത്തപ്പെട്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ജയിലിലെ നിയമങ്ങളും നിര്‍ദേശങ്ങളും പാലിച്ച്‌ തികച്ചും ശാന്തനായാണ് ദിലീപ് പെരുമാറുന്നതെന്നാണ് ജയില്‍വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രത്യേക സമയങ്ങളില്‍മാത്രം അനുവദനീയമായ ദിനചര്യകള്‍, ഭക്ഷണക്രമങ്ങള്‍ എന്നിവയുമായി ദിലീപ് പൊരുത്തപ്പെടുകയും ചെയ്തു. തങ്ങള്‍ ആരാധിക്കുന്ന നടന്‍ തങ്ങളിലൊരാളായി എത്തിയതോടെ ആദ്യ ദിവസങ്ങളില്‍ മറ്റ് തടവുകാര്‍ക്ക് ആകാംഷയായിരുന്നു.
പൊലീസുകാര്‍ക്കും തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നുവെങ്കിലും ഇപ്പോള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടിരിക്കുകയാണ്. ജയിലില്‍ ദിലീപിന്‍റെ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും അഭിഭാഷകനും മാത്രമാണ് സന്ദര്‍ശനാനുമതിയുള്ളത്. എന്നാല്‍ റിമാന്‍റിലായതിന് ശേഷം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് സഹോദരന്‍ അനൂപും സഹോദരീഭര്‍ത്താവും മാത്രമാണ്. ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ പത്ത് മിനിട്ട് മാത്രമാണ് ഇവര്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നത്.
ജയില്‍നിയമപ്രകാരം നിശ്ചിത തുക മണിയോര്‍ഡറായി അയച്ചാല്‍ ബന്ധുക്കളെയും അഭിഭാഷകരെയും ഫോണില്‍ ബന്ധപ്പെടാന്‍ സൗകര‍്യമുള്ള കാര‍്യം അധികൃതര്‍ സഹോദരനെ അറിയിച്ചു. തുടര്‍ന്ന് ദിലീപിന്‍റെ ജയില്‍വിലാസത്തില്‍ സഹോദരന്‍ 200 രൂപ മണിയോര്‍ഡര്‍ അയക്കുകയും ചെയ്തു. ജയില്‍ സൂപ്രണ്ടിന് നേരത്തെ നല്‍കുന്ന മൂന്ന് നമ്പറുകളിലേക്ക് മാത്രം ആഴ്ചയില്‍ മൂന്നുതവണ ഫോണ്‍ ചെയ്യാന്‍ അനുവദിക്കും.

Share This:

Comments

comments