ഇനി മുതല്‍ ജാറുകളിലും, കുപ്പികളിലും പെട്രോള്‍ ലഭിക്കില്ല.

0
1349

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: പെട്രോള്‍ പമ്പുകളില്‍ നിന്നും പെട്രോള്‍, ഡീസല്‍ എന്നിവ ജാറുകളിലും, കുപ്പികളിലും  നല്‍കരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. കോട്ടയം ജില്ലയിലെ എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും ഇതു സംബന്ധിച്ച നോട്ടീസ് നല്‍കിയതായി ജില്ലാ പോലീസ് ചീഫ് എന്‍ രാമചന്ദ്രന്‍ അറിയിച്ചു.

കുപ്പികളിലും മറ്റും പെട്രോള്‍ വാങ്ങി കുറ്റകൃത്യങ്ങള്‍ക്കു ഉപയോഗിക്കുന്ന സംഭവങ്ങള്‍ പലയിടത്തും ആവര്‍ത്തിച്ചുണ്ടാവുന്ന സാഹചര്യത്തിലാണ് ഇത്. കൈവശവും,  വാഹനങ്ങളിലും  പെട്രോള്‍ കുപ്പിയിലും ജാറുകളിലുമായി കൈകവശം വയ്ക്കുന്നതും കൊണ്ടുപോകുന്നതും കുറ്റകരമാണ്. ഇന്ധനം വീടുകളിലും കടകളിലും വര്‍ക് ഷോപ്പുകളിലും ചില്ലറ വില്‍പ്പന നടത്തുന്നതും അനുവദിക്കുന്നതല്ല.

Share This:

Comments

comments