Saturday, April 27, 2024
HomePoemsഉറങ്ങാത്ത നക്ഷത്രങ്ങൾ... (കവിത)

ഉറങ്ങാത്ത നക്ഷത്രങ്ങൾ… (കവിത)

ഉറങ്ങാത്ത നക്ഷത്രങ്ങൾ... (കവിത)

 കവിത മേനോൻ. (Street Light fb group)
വീണ്ടുമൊരു രാവിന്റെ വരവിൽ
പേടിച്ചരണ്ട കണ്ണുകൾ
ദിക്കറിയാതെ ഉഴലുന്നുണ്ട്..
നെറ്റിയിൽപ്പടർന്ന
സിന്ദൂരച്ചുവപ്പിൽ
എരിഞ്ഞടങ്ങിയ സന്ധ്യ,
രാവിൽ മുഖം മറയ്ക്കുന്നുണ്ട്..
ആർത്തിപൂണ്ട മേഘങ്ങൾ
മിഴികളിൽനിന്ന്
ഒലിച്ചിറങ്ങിയ കരിമഷിയെ വിഴുങ്ങി
ആലസ്യത്തിൽ മയങ്ങുന്നുണ്ട് ..
ഉടഞ്ഞുപോയ
കുപ്പിവളച്ചീളുകൾ,
മിന്നാമിനുങ്ങുകളോട്
കഥകൾ പറയുന്നുണ്ട്..
എവിടെയോ ഒരു രാപ്പക്ഷി
മഴയുടെ വിലാപം കേട്ട്,
പ്രഭാതത്തിനായ്
കാത്തിരിക്കുന്നുണ്ട്..
*******
RELATED ARTICLES

Most Popular

Recent Comments