Sunday, May 19, 2024
HomeAmericaമലയാളത്തിൻറെ കൊച്ചു വാനമ്പാടി ശ്രേയ ജയദീപ് “നിങ്ങളോടൊപ്പം” സ്റ്റേജ് ഷോയുമായി ന്യൂ ജേഴ്സിയിലെ സോമർസെറ്റിൽ സെപ്റ്റംബർ...

മലയാളത്തിൻറെ കൊച്ചു വാനമ്പാടി ശ്രേയ ജയദീപ് “നിങ്ങളോടൊപ്പം” സ്റ്റേജ് ഷോയുമായി ന്യൂ ജേഴ്സിയിലെ സോമർസെറ്റിൽ സെപ്റ്റംബർ 23-ന്.

മലയാളത്തിൻറെ കൊച്ചു വാനമ്പാടി ശ്രേയ ജയദീപ് “നിങ്ങളോടൊപ്പം” സ്റ്റേജ് ഷോയുമായി ന്യൂ ജേഴ്സിയിലെ സോമർസെറ്റിൽ സെപ്റ്റംബർ 23-ന്.

സെബാസ്റ്റ്യൻ ആൻ്റണി.

ന്യൂ ജേഴ്‌സി: സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിൻറെ കൊച്ചു വാനമ്പാടി, മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപ് “നിങ്ങളോടൊപ്പം” സ്റ്റേജ് ഷോയുമായി ന്യൂ ജേഴ്സിയിലെ സോമർസെറ്റിൽ സെപ്റ്റംബർ 23-ന് എത്തുന്നു.

സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയം കുട്ടികൾക്കും, യുവതീ യുവാക്കൾക്കുമായി പണി തീർത്ത് വരുന്ന ജിം-ൻറെ പൂർത്തീകരണനത്തിനുള്ള ധനശേഖരണാർത്ഥമാണ് ഈ ഷോ നടത്തപ്പെടുന്നത്.

സെപ്റ്റംബർ 23-ന് ശനിയാഴ്ച 5 – മണിക്ക് സോമർസെറ്റിലെ ഫ്രാങ്ക്‌ളിൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് ഷോ അരങ്ങേറുക.

ഈ ഷോയുടെ വിജയത്തിനായി എല്ലാവരുടേയും പ്രാർത്ഥനയും, സഹകരണവും ഇടവക വികാരി ബഹു. ഫാ. ലിഗോറി ജോൺസൻ ഫിലിപ്സ് അഭ്യർത്ഥിച്ചു.

ചില സാങ്കേതിക കാരണങ്ങളാൽ ജൂണിൽ നടത്താൻ കഴിയാതെ പോയ ഗിന്നസ് കോമഡി ഷോയുടെ ടിക്കറ്റ് എടുത്തിട്ടുള്ളർക്ക് അതേ ടിക്കറ്റിൽ തന്നെ നിങ്ങളോടൊപ്പം മെഗാഷോയിൽ പ്രവേശനം ഉണ്ടായിരിക്കും എന്ന്‌ സംഘാടകർ അറിയിക്കുന്നു.

സംഗീതവും, നൃത്തവും, ഹാസ്യവും ഇഴചേർത്ത്, ചലച്ചിത്ര ടെലിവിഷൻ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംഗതനൃത്തഹാസ്യ കലാവിരുന്ന് “നിങ്ങളോടപ്പം’ അമേരിക്കൻ ഐക്യനാടുകളിലെ മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ കഴിയുന്ന നല്ല ഷോകൾ മാത്രം കാഴ്ചവെച്ചിട്ടുള്ള സേവൻ സീസ് എന്റർടൈന്റ്മെന്റിൻറെ ബാനറിലാണ് എത്തുക.

ഈ പതിറ്റാണ്ടിലെ സംഗീത ആലാപ ലോകത്തിൽ കൊടുങ്കാറ്റു വിതച്ച മഹാത്ഭുതം, അഖിലേന്ത്യാ തലത്തിൽ തന്നെ ഇന്നറിയപ്പെടുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരി, സംഗീത പ്രമികൾ നെഞ്ചിലേറ്റിയ മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപിനൊപ്പം ഈ സംഗീത പെരുമഴയിൽ, മലയാളത്തിലെ യുവ പിന്നണി ഗായകന്‍ രമേശ് ബാബു, പ്രശസ്ത പിന്നണി ഗായിക സുമി എന്നിവരും പ്രശസ്ത മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീതസംവിധായകനും, നിരവധി ടെലിവിഷൻ ഷോകളിലെ വിധി കർത്താവുമായ എം.ജി. ശ്രീകുമാറും ഒന്നിക്കുന്നു.

ഏഷ്യാനെറ്റിലെ വെള്ളാനകളുടെ നാട് എന്ന കോമഡി സ്കിറ്റിലൂടെ കോമഡി രംഗത്ത് ചിരിയുടെ അലകളുയർത്തിയ, മലയാള സിനിമ ടെലിവിഷൻ രംഗത്തെ പ്രമുഖ ഹാസ്യതങ്ങളായ സെന്തിൽ, ഷിബു ലബാൻ, അഞ്ജന അപ്പുക്കുട്ടൻ എന്നിവർ ചേർന്നൊരുക്കുന്ന മിമിക് കോമഡിയും, പ്രശസ്തരായ കലാപ്രതിഭകൾ നയിക്കുന്ന നയന മനോഹരമായ നൃത്തനൃത്യങ്ങളും ഈ ഷോക്ക് മാറ്റേകുന്നു.

കേരളത്തിലെ പ്രശസ്ത കീബോർഡ് പ്ലേയറും, ഏഷ്യനെറ്റ് ടെലിവിഷനിലെ പ്രമുഖ ആർട്ടിസ്റ്റുമായ അനൂപാണ് ഓർക്കസ്ട്രേഷൻ കൈകാര്യം ചെയ്യുന്നത്. പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും “നിങ്ങളോടൊപ്പം” ഷോയെ മറ്റ്‌ഷോകളിൽ നിന്നും വേറിട്ടതാക്കും എന്നതിൽ സംശയമില്ല . പ്രശസ്ത സൗണ്ട് എഞ്ചിനീയർ സമ്മിയാണ് ശബ്ദനിയന്ത്രണം. ഡെയ്‌ലി ഡിലൈറ്റും, റിയാ ട്രാവൽസും ആണ് ഗ്രാൻഡ് സ്‌പോൺസർമാർ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,

സെബാസ്റ്റ്യൻ ആൻ്റണി (732) 690-3934
ടോണി മംഗൻ (347) 721 -8076

റ്റോം പെരുംപായില്‍ (646) 326-3708,

മിനേഷ് ജോസഫ് (ട്രസ്റ്റി ) 201-978-9828

മേരിദാസൻ തോമസ്‌ (ട്രസ്റ്റി ) 201-912-6451
ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി ) 732-762-6744
സാബിൻ മാത്യൂ (ട്രസ്റ്റി ) 848-391-8461

വെബ്‌: www.stthomassyronj.org

RELATED ARTICLES

Most Popular

Recent Comments