Wednesday, October 16, 2024
HomeIndiaഇന്ത്യയിലുള്ള കാമുകനെ വിവാഹം കഴിക്കാന്‍ സുഷമ സ്വരാജിന്റെ സഹായം തേടി പാക് യുവതി.

ഇന്ത്യയിലുള്ള കാമുകനെ വിവാഹം കഴിക്കാന്‍ സുഷമ സ്വരാജിന്റെ സഹായം തേടി പാക് യുവതി.

ഇന്ത്യയിലുള്ള കാമുകനെ വിവാഹം കഴിക്കാന്‍ സുഷമ സ്വരാജിന്റെ സഹായം തേടി പാക് യുവതി.

ജോണ്‍സണ്‍ ചെറിയാന്‍. 
ഇന്ത്യ-പാകിസ്ഥാന്‍ ബന്ധവൈരികളാണെങ്കിലും പ്രണയത്തിന് ഈ മതില്‍ക്കെട്ടുകളൊന്നും തടസമല്ല എന്ന് തെളിയിക്കുകയാണ് ഇവിടെ. എന്നാല്‍ വിവാഹത്തിന് തടസം നില്‍ക്കുന്നത് ബന്ധുക്കളല്ല വിസയാണ് എന്നതാണ് പ്രശ്നം. പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ സാദിയ(25)യും ലഖ്നൗ സ്വദേശിയായ സയ്യിദു (28)മാണ് പ്രണയ കഥയിലെ നായകനും നായികയും. ആഗസ്റ്റ് 1 ന് തീരുമാനിച്ച ഇവരുടെ വിവാഹം സാദിയയ്ക്ക് വിസ ലഭിക്കാത്തത് മൂലം അനിശ്ചിതത്വത്തിലാണ്. വിദേശകാര്യമന്ത്രി സുക്ഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച്‌ കാത്തിരിക്കുകയാണ് യുവതി. ലഖ്നൗവില്‍ വെച്ച്‌ വിവാഹം നടത്താന്‍ തീരുമാനിച്ചതിന് ശേഷം പെണ്‍കുട്ടിയും മാതാപിതാക്കളും സഹോദരനനും ഉള്‍പ്പെടെയുള്ള കുടുംബം ഇന്ത്യയിലേക്കുള്ള സന്ദര്‍ശക വിസയ്ക്കായി ഇന്ത്യന്‍ ഹൈക്കമ്മീഷണില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ഒന്നില്‍ കൂടുതല്‍ തവണ ഹൈക്കമ്മീഷന്‍ വിശദീകരണം ഒന്നും നല്‍കാതെ ഇവരുടെ അപേക്ഷ തള്ളിക്കളഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ വിസയ്ക്ക് ശ്രമിക്കുകുകയാണെന്ന് കുടുംബം പറയുന്നു. ഈ മകളെ സഹായിക്കണം എന്നു പറഞ്ഞ് സാദിയ സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശം അയച്ചിട്ടുണ്ട്. ഈ സന്ദേശത്തിലാണ് സാദിയയുടെ വിവാഹ സ്വപ്നങ്ങളുടെ ആയുസ്. 2012ല്‍ സാദിയയും കുടുംബവും ലഖ്നൗ സന്ദര്‍ശിച്ചപ്പോഴാണ് ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ച്‌ കുടുംബം ആലോചിച്ചത്. വിവാഹത്തിയതി ഉറപ്പിച്ചതും മറ്റും ഫോണ്‍ മുഖേനയാണ് പക്ഷേ വധുവിനും കുടുംബത്തിനും വിസ ലഭിക്കാതെ വന്നതോടെ വിവാഹം നീണ്ടുപോകുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments