Thursday, April 18, 2024
HomeCinemaപലരും പറഞ്ഞു ഈ ബന്ധം വേണ്ടെന്നും അധികം ആയുസ്സുണ്ടാവില്ലെന്നും; നടി ശാലു മേനോനെ കുറിച്ച്‌ ഭര്‍ത്താവിന്റെ...

പലരും പറഞ്ഞു ഈ ബന്ധം വേണ്ടെന്നും അധികം ആയുസ്സുണ്ടാവില്ലെന്നും; നടി ശാലു മേനോനെ കുറിച്ച്‌ ഭര്‍ത്താവിന്റെ വെളിപ്പെടുത്തലുകള്‍.

പലരും പറഞ്ഞു ഈ ബന്ധം വേണ്ടെന്നും അധികം ആയുസ്സുണ്ടാവില്ലെന്നും; നടി ശാലു മേനോനെ കുറിച്ച്‌ ഭര്‍ത്താവിന്റെ വെളിപ്പെടുത്തലുകള്‍.

ജോണ്‍സണ്‍ ചെറിയാന്‍.    
വിവാഹത്തിന് മുന്‍പ് തന്നെ പലരും പറഞ്ഞു ഈ ബന്ധം വേണ്ടെന്നും അധികം ആയുസ്സുണ്ടാവില്ലെന്നും, എന്നിട്ടും താന്‍ കാര്യമാക്കിയില്ല, നടി ശാലു മേനോനെ കുറിച്ച്‌ ഭര്‍ത്താവ് സജി നായരുടെ വാക്കുകളാണിവ. ശാലുവിനേയും തന്നെയും ചേര്‍ത്ത് ഗോസിപ്പ് പ്രചരിച്ചിരുന്ന കാലത്തുതന്നെ തന്നെ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സീരിയലിലൂടെ മലയാളി വീട്ടമ്മമാരുടെ പ്രിയപ്പെട്ട താരമായി മാറിയ ശാലു സോളാര്‍ കേസില്‍ അകപ്പെട്ടതോടെയാണ് ആളുകളുടെ കരടായത്. കേസില്‍ അകപ്പെട്ടതോടെ നിരവധി പഴികള്‍ അവര്‍ക്ക് കേള്‍ക്കേണ്ടി വന്നു.
ആ സമയത്ത് ശാലുവുമായി കടുത്ത സൗഹൃദത്തിലായിരുന്നു താന്‍. നീണ്ട പതിനൊന്നു വര്‍ഷത്തെ സൗഹൃദത്തിനൊടുവില്‍ 2016 സെപ്റ്റംബറിലാണു തങ്ങളുടെ വിവാഹം. അതിനുമുമ്ബ് എറണാകുളത്തെ വില്ലയിലായിരുന്നു തങ്ങള്‍ താമസിച്ചിരുന്നത്. അവിടെ വച്ച്‌ സീരിയലില്‍ ജോലി ചെയ്യുന്ന ഒരാളായിരുന്നു ശാലുവിനെ കുറിച്ച്‌ അപവാദം പറഞ്ഞ് പരത്തിയത് എന്നും സജി പറയുന്നു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് പലരും പറഞ്ഞു പരത്തി. ശാലുവല്ലാതെ അധികം സ്ത്രീളോട് സംസാരിക്കുന്ന കൂട്ടത്തിലല്ലായിരുന്നു താന്‍, അതുകൊണ്ട് തന്നെ ശാലുവിനോടുള്ള സംസാരം ഗോസിപ്പുകള്‍ പരക്കുന്നതിന് ഇടയാക്കിയെന്നും സജി പറയുന്നു.
പലരും മുന്നറിയിപ്പ് നല്‍കി ഈ ബന്ധം ശരിയാവില്ലെന്നും അധിക കാലം മുന്നോട്ട് പോകില്ലെന്നുമൊക്കെ. പക്ഷേ അപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഒടുവില്‍ സൗഹൃദം പ്രണയമായി. പ്രണയത്തില്‍ നിന്ന് അവള്‍ എന്റെ ജീവിത സഖിയായി എന്നും സജി പറയുന്നു. ഇപ്പോഴും ശാലുവിനെ മോശമായും അപകീര്‍ത്തിപെടുത്തുന്ന തരത്തിലുള്ളതുമായ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. ദയവു ചെയ്ത് ആരും ശാലുവിനെ കുറിച്ച്‌ അപവാദം പറഞ്ഞ് പരത്തെരുതെന്നും സജി അപേക്ഷിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments