Monday, June 16, 2025
HomeKeralaസർക്കാർ ആദിവാസികളെ വഞ്ചിക്കരുത് .

സർക്കാർ ആദിവാസികളെ വഞ്ചിക്കരുത് .

വെൽഫെയർപാർട്ടി.

മലപ്പുറം: നിലമ്പൂരിൽ നേരത്തെ കണ്ടെത്തിയ 60 ആദിവാസി കുടുബങ്ങൾക്കും എത്രയും പെട്ടെന്ന് 50 സെൻ്റ് വീതം ഭൂമി പതിച്ച് നൽകി ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിലുള്ള സമര സമിതിയും കലക്ടറും തമ്മിൽ ഉണ്ടാക്കിയ കരാർ പൂർത്തിയാക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരകുന്ന്. മലപ്പുറം കലക്ടറേറ്റ് പടിക്കൽ നടക്കുന്ന ആദിവാസി രണ്ടാം ഘട്ട ഭൂസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി മലപ്പുറത്ത് നടത്തിയ ഐക്യദാർഡ്യ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, സമര സമിതി നേതാക്കളായ ബിന്ദു വൈലാശ്ശേരി, ഗ്രോ വാസു, മജീദ് ചാലിയാർ, പൈങ്കൽ ഹംസ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ:
മലപ്പുറം കലക്ടറേറ്റ് പടിക്കൽ നടക്കുന്ന ആദിവാസി രണ്ടാം ഘട്ട ഭൂസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി മലപ്പുറത്ത് നടത്തിയ ഐക്യദാർഡ്യ പ്രകടനം ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരകുന്ന് ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു.
വീഡിയോ:
മലപ്പുറം കലക്ടറേറ്റ് പടിക്കൽ നടക്കുന്ന ആദിവാസി രണ്ടാം ഘട്ട ഭൂസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി മലപ്പുറത്ത് നടത്തിയ ഐക്യദാർഡ്യ പ്രകടനം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments