Friday, May 3, 2024
HomeLifestyleകാവലായി 12 സിംഹങ്ങള്‍;കാടിനുള്ളില്‍ സുഖപ്രസവം.

കാവലായി 12 സിംഹങ്ങള്‍;കാടിനുള്ളില്‍ സുഖപ്രസവം.

കാവലായി 12 സിംഹങ്ങള്‍;കാടിനുള്ളില്‍ സുഖപ്രസവം.

ജോണ്‍സണ്‍ ചെറിയാന്‍.
അവിശ്വസനീയമെന്നേ ആ രാത്രി അഹമ്മദാബാദ് സ്വദേശിയായ മങ്കുബെന്‍ മക്ബാനയ്ക്ക് വിശേഷിപ്പിക്കാനാവു. മനുഷ്യമണമേറ്റെത്തിയ 12 സിംഹങ്ങള്‍ക്കിടയില്‍ നിന്ന് പാതിരാത്രിയില്‍ മകനെ പ്രസവിച്ചതിന്റെ നിര്‍വൃതിയിലാണ് മക്ബാന. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ ജൂണ്‍ 29നാണ് അവിശ്വസനീയമായ പ്രസവം നടന്നത്.
പ്രസവ വേദനയെത്തുടര്‍ന്ന് ‘108’ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു പോവുകയായിരുന്നു ലുനാസ്പുര്‍ സ്വദേശിയായ മങ്കുബെന്‍ മക്വാന. കാടിനു നടുവിലൂടെ ജാഫര്‍ബാദിലെ ആശുപത്രിയിലേക്കായിരുന്നു യാത്ര. പുലര്‍ച്ചെ രണ്ടരയോടെ പ്രസവവേദന കൂടി. ഈ സമയമാണ് ആംബുലന്‍സിന് അരികിലേക്കു സിംഹങ്ങള്‍ കൂട്ടമായെത്തിയത്. സഹായത്തിന് അശോക് മക്വാനെയെന്ന നഴ്സ് മാത്രമേ ആംബുലന്‍സില്‍ ഉണ്ടായിരുന്നുള്ളു.
യുവതിക്ക് ഉടനെ പ്രസവം നടക്കുമെന്നു മനസിലാക്കിയ അശോക്, മനസാന്നിധ്യം വീണ്ടെടുത്ത് സാഹചര്യത്തിനൊത്തു പ്രവര്‍ത്തിച്ചു. ഡ്രൈവറോടു വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടു. കൊടുങ്കാട്ടില്‍ മനുഷ്യമണം തുടര്‍ച്ചയായി കിട്ടിയതോടെ സിംഹങ്ങള്‍ ആംബുലന്‍സിന് അടുത്തേക്കു വരികയായിരുന്നു. ഇതിനിടെ, അശോക് ഡോക്ടറെ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു.
പ്രദേശവാസിയായ ഡ്രൈവര്‍ രാജു ജാദവിന് സിംഹങ്ങളുടെ ചലനം അറിയാമായിരുന്നു. സിംഹങ്ങളെ പ്രകോപിപ്പിക്കാതിരിക്കാന്‍ ജാദവ് ശ്രദ്ധിച്ചു. പ്രസവശേഷം ആംബുലന്‍സ് സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ സിംഹങ്ങള്‍ വഴിമാറുകയായിരുന്നു. അമ്മയെയും കുഞ്ഞിനെയും ജാഫര്‍ബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
20 മിനിറ്റോളമാണ് വാഹനം നിറുത്തിയിട്ടത്. ആംബുലന്‍സിനു സമീപത്തും ചുറ്റുവട്ടത്തെ കാട്ടിലുമായി 12 സിംഹങ്ങള്‍ ഈ സമയം ഞങ്ങളെ വീക്ഷിച്ചുകൊണ്ടു നിന്നു.
RELATED ARTICLES

Most Popular

Recent Comments