Friday, May 3, 2024
HomeAmericaഐ.ടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ ഉത്തരവ്: പത്തുലക്ഷം ഡോളര്‍ പിഴ കെട്ടിവെച്ചു.

ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ ഉത്തരവ്: പത്തുലക്ഷം ഡോളര്‍ പിഴ കെട്ടിവെച്ചു.

ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ ഉത്തരവ്: പത്തുലക്ഷം ഡോളര്‍ പിഴ കെട്ടിവെച്ചു.

ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക്: വിസ ക്രമക്കേട് കേസില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന് പത്തുലക്ഷം ഡോളര്‍ പിഴ നല്കാന്‍ ഐ.ടി കമ്പനിയായ ഇന്‌ഫോസിസിനെതിരെ ഉത്തരവ്. ക്രമക്കേട് അന്വേഷണം അവസാനിപ്പിക്കുന്നതായും പത്തുലക്ഷം യു.എസ് ഡോളര്‍ നല്കി പ്രശ്‌നം പരിഹരിക്കാമെന്നും ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ടി ഷനേഡര്‍മാന്‍ ഉത്തരവിട്ടു.
ഇന്‌ഫോസിസിന്റെ ന്യൂയോര്‍ക്ക് ജോലിക്കാരുടെ നികുതി നല്കിയില്ലെന്നും യു.എസ് വിസ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് 2010 – 11 -ല്‍ ഫയല്‍ ചെയ്തിരുന്ന കേസ് ഒത്തുതീര്‍പ്പിലെത്തിച്ചു കൊണ്ടായിരിരുന്നു ഈ വിധി തീര്‍പ്പ് കല്പിച്ചത്.
ക്രിമിനല്‍, സിവില്‍ കേസുകളൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നിയമവ്യവഹാരത്തിനു മുമ്പേ പത്തുലക്ഷം യു.എസ് ഡോളര്‍ കെട്ടിവെച്ചു കേസ് ഒത്തുതീര്‍പ്പിലാക്കി.
എബി മക്കപ്പുഴ അറിയിച്ചതാണിത്.
RELATED ARTICLES

Most Popular

Recent Comments