Sunday, May 19, 2024
HomeCinemaസഹോദരന്‍റെ മൃതദേഹം കാണാന്‍ എത്താതെ സൂപ്പര്‍താരം.

സഹോദരന്‍റെ മൃതദേഹം കാണാന്‍ എത്താതെ സൂപ്പര്‍താരം.

സഹോദരന്‍റെ മൃതദേഹം കാണാന്‍ എത്താതെ സൂപ്പര്‍താരം.

ജോണ്‍സണ്‍ ചെറിയാന്‍.
തെലുങ്ക് സൂപ്പര്‍ താരം രവി തേജയുടെ സഹോദരന്‍ ശനിയാഴ്ച രാത്രി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ സഹോദരന്റെ മൃതദേഹം കാണാന്‍ പോലും രവി തേജ എത്തിയില്ല എന്നാണ് റിപ്പോര്‍ട്ട് . ഹൈദരാബാദില്‍ വച്ചായിരുന്നു ഭരതിനു അപകടം സംഭവിച്ചത്. 46 വയസ്സായിരുന്നു. ജൂബിലി ഹില്‍സ് മഹാപ്രസ്ഥാനത്തില്‍ വച്ച്‌ നടന്ന അന്ത്യകര്‍മങ്ങളിലും രവി തേജയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ രവി തേജയുടെ മറ്റൊരു സഹോദരനായ രഘു സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഭരതിന്റെ പെട്ടന്നുള്ള വിയോഗം രവി തേജയെ മാനസികമായി തളര്‍ത്തിയതുകൊണ്ടാണ് മൃതദേഹം കാണാന്‍ പോലും തയ്യാറാകാതിരുന്നതെന്ന് താര കുടുംബത്തോടടുത്തുള്ള വൃത്തങ്ങള്‍ പറയുന്നു.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് നിയന്ത്രണം തെറ്റിയ ഭരതിന്റെ കാര്‍ ഇടിയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ ഭരത് മരിച്ചു. അവിവിവാഹിതനായ ഭരത് കുടുംബാംഗങ്ങളുമായി അകല്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് മയക്കു മരുന്ന് കേസില്‍ ഹൈദരാബാദ് പോലീസ് ഭരതിനെ അറസ്റ്റ് ചെയ്തിരുന്നു.
RELATED ARTICLES

Most Popular

Recent Comments