Friday, March 29, 2024
HomeLiteratureപെങ്ങളെയെന്ന വിളിയില്‍ ആങ്ങളയായ്. (അനുഭവ കഥ)

പെങ്ങളെയെന്ന വിളിയില്‍ ആങ്ങളയായ്. (അനുഭവ കഥ)

പെങ്ങളെയെന്ന വിളിയില്‍ ആങ്ങളയായ്. (അനുഭവ കഥ)

 മിലാല്‍ കൊല്ലം.
മയ്യനാട്‌ ഒരു സംഭവം ആണു കേട്ടോ?
മയ്യനാടിന്റെ ചരിത്ര പുസ്തകം തന്നെ ഉണ്ട്‌. ഇപ്പോ ഇതാ മയ്യനാട്‌ ജനിച്ച്‌ വളർന്ന ഈഴവാസിനെ കുറിച്ച്‌ ഒരു പുസ്തകം കൂടി ഇറങ്ങിയിരിക്കുന്നു. ഈ പുസ്തകത്തിൽ മയ്യനാട്‌ നിന്ന് കല്ല്യാണം കഴിച്ച്‌ പോയവരും ഇപ്പോ ജനിച്ച കുട്ടികളുടെ വരെ വിവരങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്‌.  എന്നാൽ ഇതിൽ ഒന്നിലും പെടാത്ത ഒന്നാണു ഞാൻ ഇന്ന് എഴുതുന്നത്‌. ഇത്‌ മുൻപൊരിക്കൽ മങ്ക്ലീഷിൽ ഞാൻ എഴുതിയിരുന്നു. എങ്കിലും അറിവില്ലാത്ത ഒരുപാട്‌ സുഹൃത്ത്ക്കൾ ഇപ്പോൾ എനിക്കുണ്ട്‌.
മയ്യനാട്‌ ജംഷനിൽ ഒരു ആൽമരം ഉണ്ടായിരുന്നു. അതിന്റെ ചുവട്ടിൽ ഒരു ശ്രീകൃഷ്ണനും ഉണ്ടായിരുന്നു. എനിക്ക്‌ ഒരു പത്ത്‌ പന്ത്രണ്ട്‌ വയസുള്ളപ്പോൾ ഞാൻ വീട്ടിൽ നിന്ന് കടയിൽ പാലും കൊണ്ട്‌ പോകും. കടയിൽ പാൽ കൊടുത്ത ശേഷം ഈ ആലിന്റെ ഒരു വശത്തുള്ള വലിയ ബോർഡിൽ ആണു മയ്യനാട്‌ സിനിമാ തീയറ്ററിലതും കൂട്ടിക്കട തീയറ്ററിലെയും പോസ്റ്റർ ഒട്ടിക്കുന്നത്‌. ഞാൻ ഇതൊക്കേ കുറച്ച്‌ വായിനോക്കി കണ്ടിട്ടാണു പോകുന്നത്‌. 1979-80 കാലഘട്ടം. അന്ന് ഞാൻ ഒരുകാര്യം ശ്രദ്ധിക്കുമായിരുന്നു. അത്‌ വേറാന്നുമല്ല. ആ ശ്രീകൃഷ്ണനു വിളക്ക്‌ കത്തിക്കുന്നത്‌ ഒരു മുസ്ലീം സഹോദരൻ. അതും ആ സ്റ്റാന്റിലെ ടാക്സി ഡ്രൈവർ. അദ്ദേഹത്തിന്റെ പേർ എനിക്ക്‌ ഇന്നും വ്യക്തമായി അറിയില്ല. പക്ഷേ ഒന്ന് അറിയാം അദ്ദേഹത്തിനെ എല്ലാവരും വിളിക്കുന്നത്‌ ആങ്ങള എന്നായിരുന്നു. ഇതൊരു തമാശയാ.
സ്ത്രീകൾ അത്‌ കുട്ടികളാകട്ടേ വലിയവരാകട്ടേ എല്ലാവരെയും ഇദ്ദേഹം അഭിസംബോധന ചെയ്യുന്നത്‌ പെങ്ങളേ എന്നു മാത്രമാണു അങ്ങനെ ഇദ്ദേഹത്തിനു കിട്ടിയ പേരാണു ആങ്ങള എന്ന നാമം. 1979-80 വർഷത്തിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ ഉത്സവവും നടന്നിട്ടുണ്ട്‌ മയ്യനാട്‌ ജംഗ്ഷനിൽ ഈ ആലിന്റെ ചുവട്ടിൽ. ഞാൻ ഒർക്കുന്നു കൊല്ലം എ കേ രാജുവും സംഘവും അവതരിപ്പിക്കുന്ന നാടകവും മറ്റും ഉണ്ടായിരുന്നു. ഈ സ്റ്റാന്റിൽ പൊതുവേ ഇദ്ദേഹത്തിനു ഓട്ടം കൂടുതൽ കിട്ടുമായിരുന്നു. എനിക്ക്‌ നല്ല ഓർമ്മയുണ്ട്‌ എന്റെ കൊച്ചു മാമൻ ടാക്സി വിളിക്കാൻ പറഞ്ഞു വിട്ടത്‌. ആങ്ങളയുടെ വണ്ടിയുണ്ടെങ്കിൽ അത്‌. അതില്ലെങ്കിൽ മാത്രം ധവളക്കുഴിയിൽ ശ്രീ വേണുവിന്റെ വണ്ടി എന്ന് പറയും (ഈ വേണു എന്ന് പറഞ്ഞ അദ്ദേഹം എന്റെ കൂടെ പഠിച്ച സുരേഷിന്റെ അഛൻ) അത്രയ്ക്ക്‌ ആയിരുന്നു അദ്ദേഹത്തിനു ഓട്ടം. ഈ ഉത്സവം കഴിഞ്ഞ്‌ കുറച്ച്‌ നാൾ കഴിഞ്ഞപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിന്റെ തട്ടകം കൊട്ടിയത്തേക്ക്‌ പറിച്ചു നട്ടു. ഇതൊക്കേ ഞാൻ പിന്നീട്‌ ആണു അറിയുന്നത്‌. ഒരു മൂന്ന് വർഷം കഴിഞ്ഞ്‌ ഞാൻ കൊട്ടിയം അപ്സരാ മെഡിക്കൽസിൽ ജോലിയിൽ കയറിയപ്പോൾ ഇദ്ദേഹം അവിടെ രോഗികളുമായി മരുന്ന് വാങ്ങാൻ വരുന്നു. മുൻപ്‌ ഞാൻ ദൂരനിന്ന് മാത്രം കണ്ടിട്ടുള്ള ഇദ്ദേഹവുമായി കൂടുതൽ അടുക്കാൻ തുടങ്ങി. പിന്നെ ഇദ്ദേഹത്തിന്റെ വണ്ടിയിൽ ഏത്‌ രോഗിയേ കൊണ്ടുവന്നാലും ഞാൻ നിന്ന കടയിൽ നിന്നേ മരുന്നു വാങ്ങു.
ഒരു പൈസയുമില്ലാതെ ടാക്സി വിളിക്കുന്ന പലർക്കും ഇദ്ദേഹം ഒരു സഹായി ആയിരുന്നു എന്ന് മാത്രമല്ല മരുന്നിനുള്ള കാശുകൂടി ഇദ്ദേഹം കൊടുക്കേണ്ടി വന്നിട്ടുണ്ട്‌.  ഒരിക്കൽ ഒരു പാവപ്പെട്ട സ്ത്രീയും അവരുടെ ഭർത്താവും കൂടി ഇദ്ദേഹത്തിന്റെ വണ്ടി വിളിച്ച്‌ കൊല്ലം ജില്ല ആശുപത്രിക്ക്‌ പോയി ആ സ്ത്രീ ഗർഭിണി ആയിരുന്നു. ജില്ല ആശുപത്രിയിൽ അവരുടെ പ്രസവത്തിനു എന്തോ തടസം. അതി ഭയങ്കര രക്ത ശ്രാവം ഡോക്റ്റർ മെഡിക്കൽ കോളേജിലേക്ക്‌ തുണ്ട്‌ കൊടുത്തു എത്രയും പെട്ടന്ന് മെഡിക്കൽ കോളേജിൽ എത്തിയ്ക്കണം അല്ലെങ്കിൽ കുഴപ്പമാണു. അങ്ങനെ ഇദ്ദേഹത്തിന്റെ വണ്ടിയിൽ കയറ്റി ബ്ലീഡിംഗ്‌ ഭയങ്കരം. ആങ്ങളയണ്ണനു മനസിലായി ഇവർ തിരുവനന്തപുരം എത്തില്ല അതുകൊണ്ട്‌ എന്തെങ്കിലും ചെയ്യണം ഇവരുടെ കയ്യിൽ പൈസയും ഇല്ല. ഇദ്ദേഹം ആ സ്ത്രീയുടെ ഭർത്താവിനോട്‌ പറഞ്ഞു നമുക്ക്‌ ഒരു കാര്യം ചെയ്യാം നിങ്ങൾ ഒന്നും മിണ്ടരുത്‌ ഞാൻ വണ്ടി നേരേ കൊട്ടിയം ഹോളിക്രോസ്‌ ആശുപത്രിയിലെ ഇടിച്ചങ്ങ്‌ കയറ്റും അത്യാഹിത വിഭാഗത്തിൽ ചോദിച്ചാൽ വീട്ടിന്ന് വരുകയാണു എന്നേ പറയാവു. കൊല്ലത്ത്‌ നിന്നു വരുന്നു എന്ന് മിണ്ടിയേ ചെയ്യരുത്‌.
എന്തിനു പറയുന്നു അവിടെ അത്യാഹിതത്തിൽ കയറ്റി എല്ലാം പെട്ടന്നായിരുന്നു തള്ളക്കും കുട്ടിക്കും ഒന്നും സംഭവിച്ചില്ല. ഇന്നും ആ കുട്ടി എവിടെങ്കിലും ജീവിച്ചിരിപ്പുണ്ടാകും. അതാണു പറയുന്നത്‌ ഇതിനൊന്നും ജാതിയും മതവും ഒന്നുമില്ല. അല്ലെങ്കിലും മയ്യനാട്‌ കാർക്ക്‌ ജാതിയും മതവും ഇല്ല. ഇതുപോലെ ചെയ്തിട്ടുള്ള എത്രയെങ്കിലും ഡ്രൈവർമാർ കാണും പക്ഷേ അതൊന്നും ആരും അറിയില്ല.
കുറേ നാൾ കഴിഞ്ഞ്‌ ഞാൻ മെഡിക്കൽ സ്റ്റോർ ജോലി വിട്ട്‌ ബസിൽ ഓടുമ്പോൾ എന്റെ പെങ്ങളുടെ വീട്ടിൽ ചെന്നപ്പോൾ പെങ്ങൾ പറഞ്ഞു അണ്ണാ ഞങ്ങളുടെ വടക്കതിൽ ഒരു പുതിയ താമസക്കാർ വന്നു. ഞാൻ ചോദിച്ചു ആരാ? അവൾ പറഞ്ഞു ടാക്സി ഡ്രൈവർ ആങ്ങള എന്ന ആളും കുടുംബവും. അങ്ങനെ അന്ന് കണ്ടു. പിന്നെ ഞാൻ ഗൾഫിൽ പോയി കുറച്ച്‌ നാൾ കഴിഞ്ഞ്‌ പെങ്ങൾക്ക്‌ ഫോൺ ചെയ്തപ്പോൾ പറഞ്ഞു ഞങ്ങളുടെ വടക്കതിലെ ആങ്ങള മരിച്ചു പോയി എന്ന്. എന്തായലും അദ്ദേഹം എന്റെ ദൃഷ്ടിയിൽ നല്ലൊരു മനുഷ്യൻ ആയിരുന്നു. അദ്ദേഹത്തിനു എന്റെ ആദരാഞ്ജലികൾ………….
RELATED ARTICLES

Most Popular

Recent Comments