തിരുവല്ലയിലെ 42 മനുഷ്യസ്നേഹികള്‍.

0
1441

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവല്ല: തിരുവല്ലയിലുള്ള ബിലീവേർസ് ചർച്ച് ഹോസ്പിറ്റലിന്‍റെ  മുന്‍പില്‍ കിടന്നു ഓട്ടോ ഓടിക്കുന്ന ഡ്രൈവര്‍മാരാണ് ഇവര്‍. യാതൊരു രാഷ്ട്രീയ, മത ചിന്തകളില്ലാതെ ഒത്തൊരുമിച്ചു ചേര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നവരാണ് ഈ 42 പേര്‍.

പാവപ്പെട്ട  രോഗികൾക്ക് ഡയാലിസിസു കൊടുത്തു ജീവൻ നിലനിർത്തുന്നതിനായി ഇവര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നു. ലോട്ടറി വില്‍പന നടത്തിയും, ഓരോ ദിവസം ഓരോരുത്തരുടെ വേതനം നല്‍കിയും, കൂടാതെ കയ്യില്‍ നിന്നും ഓരോ തുക നല്‍കിയും ഇവര്‍ ഒന്നര വര്‍ഷം കൊണ്ട് ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് സമാഹരിച്ചത്.

ആശുപത്രിയില്‍ വരുന്ന നിര്‍ധനരായ രോഗികള്‍ക്കാണ് ഇവര്‍ സഹായം ചെയ്തു കൊടുക്കുന്നത്. ഒരു രോഗി സഹായത്തിനു വന്നാല്‍ ഇവര്‍ രോഗിയുടെ ഭവനത്തില്‍ പോയി അയാള്‍ അര്‍ഹതയുള്ള, പാവപ്പെട്ടയാള്‍ ആണെന്ന് ബോധ്യം വന്നാല്‍ അവര്‍ക്കുള്ള ചികിത്സ ചിലവുകളും, യാത്രാ ചിലവും സൌജന്യമായി ചെയ്തു കൊടുക്കും.

പുണ്ണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതിന് ആര്‍ക്കും കഴിയും എന്ന സന്ദേശമാണ് ഈ സഹോദരങ്ങള്‍ നമുക്കു തരുന്നത്.  ഇവരെ നമുക്ക് പ്രോല്‍സാഹിപ്പിക്കാം. കൂടുതലായി പ്രവര്‍ത്തിക്കുന്നതിന് ഇടയാകട്ടെ എന്ന് ആശംസിക്കാം. ഈ പ്രിയ സഹോദരങ്ങള്‍ക്ക്‌  യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍…അഭിനന്ദനങ്ങള്‍…

 

 

Share This:

Comments

comments