Thursday, March 28, 2024
HomeLiteratureഅപ്പ അപ്പോ ചെയ്യണ്ടത്‌ അപ്പ അപ്പോള്‍ ചെയ്യ്ക. (അനുഭവ കഥ)

അപ്പ അപ്പോ ചെയ്യണ്ടത്‌ അപ്പ അപ്പോള്‍ ചെയ്യ്ക. (അനുഭവ കഥ)

അപ്പ അപ്പോ ചെയ്യണ്ടത്‌ അപ്പ അപ്പോള്‍ ചെയ്യ്ക. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
രാത്രിയിൽ കോഴിക്കള്ളനെ പിടിക്കാൻ ഇരിക്കുന്ന അഛനും മകനും. രാത്രി ഒരു മണി കഴിഞ്ഞപ്പോൾ കള്ളൻ വരുന്നു. മകൻ കള്ളനെ കണ്ടു. മകൻ – അഛാ കള്ളൻ വരുന്നു. അഛൻ – വരട്ടേ വരട്ടേ. മകൻ – അഛാ കോഴിക്കൂടിനു അടുത്ത്‌ എത്തി. അഛൻ – എത്തട്ടേ എത്തട്ടേ. മകൻ – അഛാ കോഴിക്കൂട്‌ തുറക്കുന്നു. അഛൻ – തുറക്കട്ടേ തുറക്കട്ടേ. മകൻ – അഛാ കോഴിയേ പിടിക്കുന്നു. അഛൻ – പിടിക്കട്ടേ പിടിക്കട്ടേ. മകൻ – അഛാ കോഴിയേം കൊണ്ട്‌ കള്ളൻ പോകുന്നു. അഛൻ – പോകട്ടേ പോകട്ടേ.
എന്നിട്ട്‌ അഛൻ എഴുന്നേറ്റ്‌ ഒരു നിലവിളിയുണ്ട്‌ അയ്യോ എന്റെ കോഴിയ കൊണ്ട്‌ പോയല്ലോടാ മോനേ?
ഇങ്ങനെ ആവരുത്‌ മനുഷ്യൻ പ്രതികരിക്കണ്ട സമയത്ത്‌ പ്രതികരിക്കണം. ഒരു കാര്യവും നാളത്തേക്ക്‌ മാറ്റി വക്കരുത്‌. അത്‌ ഇതിലും വലിയ പ്രശ്നത്തിലെ അവസാനിക്കു.  കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌…. എന്റെ വീടിനു പടിഞ്ഞാറു വശം വരെ സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന മിനി വാൻ വരുമായിരുന്നു. ഞാൻ നാട്ടിൽ ഉള്ള സമയം. രാവിലെ എഴുനേറ്റാലും പല്ലു തേയ്ക്കലോക്കേ ഒൻപത്‌ മണി കഴിയും. അങ്ങനെ റോഡിൽ നിന്നപ്പോൾ ഈ വണ്ടി വന്നു തിരിയുന്നു. ഞാൻ പതുക്കേ അങ്ങോട്ട്‌ നടന്നു ചെന്നു. വണ്ടി അവിടെ നിറുത്തി ഒരു പ്രായമായ മനുഷ്യൻ അതിൽ നിന്നിറങ്ങി. ആ വണ്ടിയിൽ കയറാൻ നിന്ന മൂന്ന് കൊച്ച്‌ പെൺപിള്ളാരെ അതിൽ കയറ്റി എന്നിട്ട്‌ ഈ പ്രായമായ മനുഷ്യൻ കയറിയിട്ട്‌ ഒരു പെൺകുട്ടിയേ എഴുന്നേൽപ്പിച്ചിട്ട്‌ അദ്ദേഹം ഇരുന്നു എന്നിട്ട്‌ ആ കുട്ടിയേ അയാളുടെ മടിയിൽ ഇരുത്തി. ഇത്‌ ഞാൻ കണ്ടു. ഞാൻ ഒറ്റക്കേ ഒള്ളു പക്ഷേ അപ്പോൾ തന്നെ വണ്ടി നിർത്തിച്ചു അയാളോട്‌ പറഞ്ഞു പറ്റില്ല.
നിങ്ങൾക്ക്‌ ഇരിക്കണമെങ്കിൽ വേറേ സീറ്റ്‌ നോക്ക്‌. അല്ലെങ്കിൽ ഞാൻ കൊട്ടിയം പോലീസിൽ പരാതി കൊടുക്കും വി എസ്‌ ആണു ഭരിക്കുന്നത്‌ അറിയാമല്ലോ എന്നോക്കേ രണ്ട്‌ മൂന്ന് തട്ടോക്കേ അങ്ങു കൊടുത്തു. എന്നിട്ട്‌ അതിന്റെ ഡ്രൈവറോടും പറഞ്ഞു. ഡ്രൈവർ അപ്പോൾ തന്നെ എനിക്ക്‌ വാക്കു തന്നു. അടുത്ത ദിവസം വണ്ടി വന്നപ്പോൾ പ്രായമായ മനുഷ്യൻ ആ വണ്ടിയിൽ ഇല്ലായിരുന്നു.  ഇതിനോന്നും നമ്മൾ വടി എടുക്കുകയോ ചൂരൽ എടുക്കുകയോ ഒന്നും വേണ്ടാ. എനിക്ക്‌ ഒരു പോളിസി ഉണ്ട്‌. എത്ര സമയം വേണമെങ്കിലും സംസാരിക്കാൻ വാ പക്ഷേ തെറിയും പറയരുത്‌ ദേഹത്ത്‌ തൊടുകയും ചെയ്യരുത്‌. എന്റെ കൂടെ ജോലി ചെയ്തവർ പലരും പറയും ലാലിനോട്‌ പറഞ്ഞ്‌ ജയിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണെന്ന്.
RELATED ARTICLES

Most Popular

Recent Comments