Thursday, September 19, 2024
HomeAmericaഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ വി. അന്തോനീസിന്റെ തിരുനാൾ ആചരിച്ചു.

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ വി. അന്തോനീസിന്റെ തിരുനാൾ ആചരിച്ചു.

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ വി. അന്തോനീസിന്റെ തിരുനാൾ ആചരിച്ചു.

ബിനോയി കിഴക്കനടി (പി. ആർ. ഒ.).

ഷിക്കാഗൊ: ജൂൺ 13 ന് ഷിക്കാഗൊ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ അത്ഭുതപ്രവര്‍ത്തകനും, ഉദ്ദിഷ്ടകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ പാദുവായിലെ വി. അന്തോനീസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ആഘോഷമായ ദിവ്യബലിയില്‍, ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് കാർമ്മികനായിരുന്നു.

നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുവാൻ വേണ്ടി മാത്രമല്ല വി. അന്തോനീസിനോട് പ്രാർത്ഥിക്കേണ്ടതെന്നും, വളർന്നുവരുന്ന തലമുറയുടെ നഷ്ടപ്പെട്ട വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് മാധ്യസ്ഥം അപേക്ഷിക്കേണ്ടതെന്ന് മുത്തോലത്തച്ചൻ തിരുനാൾ സന്ദേശത്തിൽ അനുസ്മരിപ്പിച്ചു. വചന സന്ദേശം, ലദീഞ്ഞ്, നേർച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകൾ തിരുനാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ജിമ്മി & ലാലി മുകളേൾ കുടുംബാംഗങ്ങളായിരുന്നു ഈ തിരുന്നാളിന്റെ പ്രസുദേന്തിമാർ. വി. അന്തോനീസിന്റെ തിരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹങ്ങൾ പ്രാപിച്ച എല്ലാവർക്കും, പ്രത്യേകിച്ച് പ്രസുദേന്തിമാർക്കും മുത്തോലത്തച്ചൻ നന്ദി പറഞ്ഞു.

 

RELATED ARTICLES

Most Popular

Recent Comments