Monday, May 20, 2024
HomeAmericaസിഖ് വിദ്യാര്‍ത്ഥിയെ ഒസാമ എന്നുവിളിച്ചത് വംശീയാധിക്ഷേപമെന്ന്.

സിഖ് വിദ്യാര്‍ത്ഥിയെ ഒസാമ എന്നുവിളിച്ചത് വംശീയാധിക്ഷേപമെന്ന്.

സിഖ് വിദ്യാര്‍ത്ഥിയെ ഒസാമ എന്നുവിളിച്ചത് വംശീയാധിക്ഷേപമെന്ന്.

പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥി സിംറാന്‍ ജിത്ത് സിംഗിനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഒസാമ എന്ന് വിളിച്ചതിന് വംശീയാധിക്ഷേപമാണെന്ന് സ്ക്ക് കമ്മ്യൂണിറ്റി ആരോപിച്ചു.ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള ഹഡ്സണ്‍ റിവറിന് സമീപം വെച്ചാണ് യുവാക്കള്‍ പുറകില്‍ നിന്നും ഒസാമ എന്ന് വിളിക്കുകയും, അസഭ്യം പറയുകയും ചെയ്തെന്ന് സിംറാന്‍ പറഞ്ഞു.
യുവാക്കളോടുള്ള സിംഗിന്റെ സമീപനം തികച്ചും വ്യത്യസ്ഥമായിരുന്നു. വളരെ ആലോചിച്ചു ഉറച്ച ശേഷം പെട്ടന്ന് യുവാക്കള്‍ക്ക് നേരെ സിംഗ് തിരിഞ്ഞു നിന്നു, യുവാക്കളും സിങ്ങും മുഖത്തോട് മുഖം നോക്കിയതോടെ യുവാക്കളില്‍ ഒരാള്‍ സിംഗിനോട് മാപ്പപേക്ഷിക്കുകയും, വിഷയം കാര്യമായി എടുക്കരുതെന്നും അപേക്ഷിക്കുകയും ചെയ്തു.
നിങ്ങള്‍ എന്റെ ഹൃദയത്തെ മുറിപ്പെടുത്തിയെന്നും, മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സിംഗ് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്കുകയും ചെയ്തു. എന്‍ ബി സി ന്യൂസിനോടുള്ള സിംഗിന്റെ ഇന്റര്‍വ്യൂവിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.വംശീയ അധിക്ഷേപം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിശ്ശബ്ദരായിരിക്കാതെ അവസരത്തിനൊത്തുയര്‍ന്നു പ്രതികരിക്കേണ്ടതാണെന്നാണ് സിംറാന്‍ ജിത്തിന്റെ അനുഭവം വ്യക്തമാക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments