Thursday, April 25, 2024
HomeLiteratureതാളം തെറ്റിയ രാഗങ്ങൾ.... കാലം തെറ്റിയ കോലങ്ങൾ. കൊഴിയുന്ന ജീവിധങ്ങൾ. (അനുഭവ കഥ)

താളം തെറ്റിയ രാഗങ്ങൾ…. കാലം തെറ്റിയ കോലങ്ങൾ. കൊഴിയുന്ന ജീവിധങ്ങൾ. (അനുഭവ കഥ)

താളം തെറ്റിയ രാഗങ്ങൾ.... കാലം തെറ്റിയ കോലങ്ങൾ. കൊഴിയുന്ന ജീവിധങ്ങൾ. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
മുൻപ്‌ ഞാൻ പറഞ്ഞിട്ടുള്ളതാണു ഞങ്ങളുടെ വടക്കതിൽ ദിവാൻ പേഷ്ക്കാരുടെ വീട്ടിൽ എപ്പോൾ ഏത്‌ സമയത്തും കയറി ചെല്ലുവാൻ എനിക്ക്‌ പറ്റുമായിരുന്നു ആരും ഒന്നും പറയില്ല ആരും തടയത്തുമില്ല. അതുപോലെ ഒരുപാട്‌ ആൾക്കാർ അവിടെ വരുമായിരുന്നു. ഞാൻ അന്ന് വളരെ കൊച്ചായിരുന്നു. എന്നെ പോലെ അവിടെ വരുന്ന ഒരാൾ. കുറച്ച്‌ വലിയ ഒരാൾ. അദ്ദേഹത്തിനു പിള്ളാരെ കാണുമ്പോൾ കൃമികടി ആണു. എന്നെയോക്കേ കണ്ടാൽ ഉടൻ ചോദിക്കും എന്തുടാ ഇവിട വീട്ടിൽ പോടാ എന്നോക്കേ.
പേഷ്ക്കാരുടെ വീടിന്റെ വടക്ക്‌ മാറി രണ്ട്‌ കക്കൂസ്‌ ഉണ്ട്‌. അത്‌ ഇതുപോലെ വരുന്നവർക്കും ജോലിക്കാർക്കും മറ്റുമായിട്ടാണു. അവിടെ തന്നെ പേരമരം ഇഷ്ടം പോലെ ഉണ്ട്‌. അതിലാണു ഞങ്ങളുടെ അടിച്ചോട്ടം കളിയും മറ്റും. ഒരു ദിവസം ഞങ്ങൾ അടിച്ചോട്ടം കളിച്ചു കൊണ്ട്‌ നിൽക്കുമ്പോൾ ഞാൻ നേരുത്തേ പറഞ്ഞ ആളിന്റെ അനുജൻ വന്ന് ഈ കക്കൂസ്സിൽ കയറി. ഒരൽപ്പം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞ ആൾ അവിടെ വന്നു ആരട അകത്ത്‌? ഞാനാണ്ണാ. ഇറങ്ങടാ പുറത്ത്‌. അപ്പോൾ തന്നെ വെള്ളം പോലും തൊടാതെ പുള്ളി പുറത്ത്‌ ചാടി. ഇദ്ദേഹം അകത്തേക്കും ചാടി. ഞങ്ങൾ എന്നു പറഞ്ഞാൽ അപ്പു അണ്ണനും ഉണ്ട്‌. ഇതെല്ലാം കണ്ട്‌ കൊണ്ട്‌ കളി തുടരുകയാണു. ഒരു പക്ഷേ ഇദ്ദേഹത്തിനു അത്യാവശ്യം ആയത്‌ കൊണ്ടായിരിക്കും ഞങ്ങളോട്‌ ഒന്നും ചോദിക്കാതെ അകത്ത്‌ ചാടിയത്‌.
കാലചക്രങ്ങൾ ഉരുണ്ട്‌ കൊണ്ടിരുന്നു വർഷങ്ങൾ പലതു കഴിഞ്ഞു. മുൻപ്‌ ഞങ്ങളെ കണ്ടാൽ ഓടിക്കുന്ന ആൾ ഇപ്പോൾ റോഡിൽ ഇറങ്ങി നിന്നിട്ട്‌ ആൾക്കാരെ തടഞ്ഞ്‌ നിർത്തി സംസാരിക്കാൻ ശ്രമിക്കുന്നു. ഒരു ദിവസം ഞാനും അപ്പു അണ്ണനും കൂടി എന്റെ വീട്ടിനു മുന്നിലെ റോഡിൽ സംസാരിച്ചു കൊണ്ട്‌ നിൽക്കുന്നു അപ്പോൾ അതാ അദ്ദേഹം വരുന്നു. ഞങ്ങൾ രണ്ടുപേരും അവരവരുടെ വീട്ടിലേക്ക്‌ കയറി. എന്താ കാര്യം? ഒരു കാലത്ത്‌ അദ്ദേഹത്തിനു നമ്മളെ കണ്ട്‌ കൂടായിരുന്നു. അതു തന്നെ അപ്പോൾ അങ്ങനെ തന്നെ പോകട്ടേ.
ഞാൻ ഈ കഥ പറഞ്ഞ കാര്യം കുറച്ച്‌ ദിവസമായി നമ്മുടെ കേരളാ പോലീസ്‌ അടിച്ച്‌ കയറുകയാണു. ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയേ പേടിക്കണ്ടല്ലോ? എന്നോരു പഴമൊഴിയുണ്ട്‌. സാറന്മാർ ഒരു കാര്യം മനസിലാക്കുക ഇത്രയും ക്രൂരത കാണിച്ച്‌ ഔദ്യഗിക കർമ്മങ്ങൾ നിർവ്വഹിച്ചിട്ട്‌ പെൻഷൻ ആകുമ്പോൾ ഒന്നു വെളിയിൽ ഇറങ്ങിയാൽ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആളുണ്ടാകില്ല. ഇപ്പോൾ വിചാരിക്കും ഇവരെ എന്തിനു ആൾക്കാർ തിരിഞ്ഞു നോക്കണം എന്ന്. തിരിഞ്ഞു നോക്കിയില്ലെങ്കിലും അം നീഷ്യാ ബാധിച്ച്‌ കിടക്കുമ്പോളെങ്കിലും മനുഷ്യനു മനസ്താപം ഇവരൊട്‌ ഉണ്ടാകില്ല.
ഞാൻ വിചാരിക്കുന്നത്‌ ഞങ്ങളുടെ നാട്ടിൽ ഉണ്ട്‌ പോലീസ്‌ കമ്മീഷണറും പോലീസ്‌ മാനേജർ വരെ ആയി പെൻഷൻ ആയവർ. ഇവരൊക്കേ ഡ്യൂട്ടി കഴിഞ്ഞു വന്നാലുടൻ ഒരു ലുങ്കിയുമുടുത്ത്‌ ഷർട്ടുമിട്ട്‌ പുറത്തിറങ്ങും അവർക്ക്‌ എത്രയോ സുഹൃത്തുക്കൾ.
വിദേശ രാജ്യങ്ങളിൽ പോയി കണ്ട്‌ പഠിക്കുക. ഒരു പുള്ളിയേ കിട്ടിയാൽ അസലാമും അലൈക്കും പറഞ്ഞ്‌ കൊണ്ടു പോകും അല്ലാതെ ഇതുപോലെ നടു റോഡിൽ ഇട്ട്‌ അടിക്കുകയും പിന്നീട്‌ അതിലെ പോകുന്നവരെയെല്ലാം അടിക്കുകയും അല്ല ചെയ്യുന്നത്‌.
സിനിമാനടൻ ശ്രീ ശ്രീനിവാസൻ പറഞ്ഞപോലെ ഒരു പാർട്ടി നേതാക്കന്മാരുടെയും മക്കൾ അടി വാങ്ങുന്നില്ല. പാവപ്പെട്ടവനു മാത്രം പറഞ്ഞിട്ടുള്ളതാണു ഈ അടിയെല്ലാം. ഏത്‌ പാർട്ടി അധികാരത്തിൽ വന്നാലും പാവപ്പെട്ടവരുടെ ശരീരം ഏമാന്മാർക്ക്‌ മേയാനുള്ളതാണു. അവരിങ്ങനെ മേഞ്ഞുകൊണ്ടെ ഇരിക്കും.
RELATED ARTICLES

Most Popular

Recent Comments