Friday, July 4, 2025
HomeCinemaമോദിയാവാന്‍ അക്ഷയ് കുമാര്‍;പ്രധാനമന്ത്രിയുടെ ജീവിതം ഇനി വെള്ളിത്തിരയില്‍.

മോദിയാവാന്‍ അക്ഷയ് കുമാര്‍;പ്രധാനമന്ത്രിയുടെ ജീവിതം ഇനി വെള്ളിത്തിരയില്‍.

മോദിയാവാന്‍ അക്ഷയ് കുമാര്‍;പ്രധാനമന്ത്രിയുടെ ജീവിതം ഇനി വെള്ളിത്തിരയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകാനൊരുങ്ങുന്നു. ബോളിവുഡിലെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറാണ് ചിത്രത്തില്‍ നരേന്ദ്രമോദിയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്ഷയ് കുമാറിനൊപ്പം താരങ്ങളായ പരേഷ് അഗര്‍വാള്‍, അനുപേം ഖേര്‍, വിക്ടര്‍ ബാനര്‍ജി, എന്നിവരും ചിത്രത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അക്ഷയ് കുമാര്‍ ഇന്ത്യയുടെ മിസ്റ്റര്‍ ക്ലീന്‍ ആണ്. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ അദ്ദേഹം തന്നെയായിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ ശത്രുഘ്നന്‍സിന്‍ഹ ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു.
അക്ഷയ് കുമാറിനെക്കാള്‍ മികച്ച രീതിയില്‍ നരേന്ദ്രമോദിയെ അവതരിപ്പിക്കാന്‍ മറ്റൊരു താരത്തിനും കഴിയില്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്ലജ് നിഹ്ലാനിയുടെ പ്രതികരണം.
RELATED ARTICLES

Most Popular

Recent Comments