Friday, April 19, 2024
HomeKeralaഇവരാണ് മാലാഖമാര്‍! സൗജന്യ സേവനം നല്‍കാം, സമരം പിന്‍വലിക്കില്ലെന്ന് നഴ്സുമാര്‍.

ഇവരാണ് മാലാഖമാര്‍! സൗജന്യ സേവനം നല്‍കാം, സമരം പിന്‍വലിക്കില്ലെന്ന് നഴ്സുമാര്‍.

ഇവരാണ് മാലാഖമാര്‍! സൗജന്യ സേവനം നല്‍കാം, സമരം പിന്‍വലിക്കില്ലെന്ന് നഴ്സുമാര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരുമായി ചര്‍ച്ച നടത്താനിരിക്കെ, സര്‍ക്കാരിനെ കുഴക്കി നഴ്സുമാരുടെ സംഘടനയുടെ തീരുമാനം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സൗജന്യ സേവനം നല്‍കാന്‍ തയ്യാറാണെന്നും, വേതനം വര്‍ദ്ധിപ്പിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും സര്‍ക്കാരിനെ അറിയിക്കാനാണ് യൂണൈറ്റഡ് നഴ്സസ് അസോസിയേഷന്‍(യുഎന്‍എ) തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ സമരം അവസാനിക്കുന്നത് വരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ സൗജന്യ സേവനം നല്‍കാം. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമില്ലെങ്കില്‍, സ്വകാര്യ ആശുപത്രികളിലെ വാര്‍ഡുകള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും അങ്ങനെയാണെങ്കില്‍ അവിടെയും സൗജന്യ സേവനത്തിന് തയ്യാറാണെന്നുമാണ് നഴ്സുമാരുടെ നിലപാട്. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്താണ് മന്ത്രിതല ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടക്കുന്നത്.
നിലവില്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലാണ് നഴ്സുമാരുടെ സമരം തുടരുന്നത്. അതിനിടെ, നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ വേതന വര്‍ദ്ധനവ് നടപ്പിലാക്കിയ തൃശൂര്‍ ദയ ആശുപത്രിയിലെ സമരം അവസാനിപ്പിച്ചു, ഇവിടെ നഴ്സുമാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു.
തൃശൂരിലെ പല ആശുപത്രി മാനേജ്മെന്റുകളുമായും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. 27ന് നടക്കുന്ന ഐആര്‍സി യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നാണ് നഴ്സുമാര്‍ അറിയിച്ചിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments