Thursday, April 25, 2024
HomeCinemaഐ.വി.ശശി സീമ ദമ്പതികള്‍ വിവാഹ മോചിതരാവുന്നു: വാര്‍ത്തയോട് പ്രതികരിച്ച്‌ ഐവി ശശി.

ഐ.വി.ശശി സീമ ദമ്പതികള്‍ വിവാഹ മോചിതരാവുന്നു: വാര്‍ത്തയോട് പ്രതികരിച്ച്‌ ഐവി ശശി.

ഐ.വി.ശശി സീമ ദമ്പതികള്‍ വിവാഹ മോചിതരാവുന്നു: വാര്‍ത്തയോട് പ്രതികരിച്ച്‌ ഐവി ശശി.

ജോണ്‍സണ്‍ ചെറിയാന്‍.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയാണ് ഐ.വി.ശശി സീമ ദമ്പതികള്‍ വിവാഹ മോചിതരാവുന്നു എന്നത്. സോഷ്യല്‍ മീഡിയയുടെ ഏറ്റവും പുതിയ ഇര ഐ.വി.ശശി സീമ ദമ്പതികള്‍. ഇരുവരും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ എന്നായിരുന്നു ഐ.വി. ശശിയുടെ പ്രതികരണം.
എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇനിയാണ് വിവാഹമോചനം. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐ.വി.ശശി.ബേര്‍ണിംങ് ബെല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ കാസ്റ്റിങ് പൂര്‍ത്തിയായി വരുന്നതേയുള്ളൂ.
ഏറ്റവും ഒടുവിലായി നടി കനിഹയാണ് സോഷ്യല്‍ മീഡിയയുടെ ‘ഡിവോഴ്സിന്’ ഇരയായത്. ഐ.വി. ശശിയുടെ വിവാഹ മോചന വാര്‍ത്ത പോലെ മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ അന്നും അതു വാര്‍ത്തയാക്കിയിരുന്നു. ‘വനിത’യിലൂടെയാണ് കനിഹ ഈ വാര്‍ത്തയുടെ സത്യാവസ്ഥ ആരാധകരെ അറിയിച്ചത്.
RELATED ARTICLES

Most Popular

Recent Comments