Sunday, May 5, 2024
HomeNewsജസ്റ്റീസ്സി എസ്.കര്‍ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

ജസ്റ്റീസ്സി എസ്.കര്‍ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

ജസ്റ്റീസ്സി എസ്.കര്‍ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

ജോണ്‍സണ്‍ ചെറിയാന്‍.
കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി 7.45 ഓടെ കോയന്പത്തൂരില്‍ നിന്നും അറസ്റ്റിലായ കര്‍ണന് വേണ്ടി ഇന്ന് രാവിലെ തന്നെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
കൊല്‍ക്കൊത്ത പോലീസ് കര്‍പഗം കോളേജിനടുത്തുള്ള റിസോര്‍ട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം കര്‍ണനെ അറസ്റ്റ് ചെയ്തത്. ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജി തടവ് ശിക്ഷക്ക് വിധിക്കപ്പെടുന്നത്. കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു കര്‍ണന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഫെബ്രുവരി എട്ടുമുതല്‍ ജസ്റ്റീസ് കര്‍ണനെ നിയമനിര്‍വഹണ-ഭരണ ചുമതലകളില്‍നിന്നു ചീഫ് ജസ്റ്റീസ് മാറ്റിനിര്‍ത്തിയിരിന്നു. കഴിഞ്ഞ മാസം അവസാനം കര്‍ണന്‍ സര്‍വീസില്‍നിന്നു വിരമിക്കുകയും ചെയ്തു.
RELATED ARTICLES

Most Popular

Recent Comments