Friday, April 26, 2024
HomeAmericaഫോമായ്ക്ക് പുതിയ വെബ് സൈറ്റ്: സിബിയും ബിനുവും ശിൽപ്പികൾ.

ഫോമായ്ക്ക് പുതിയ വെബ് സൈറ്റ്: സിബിയും ബിനുവും ശിൽപ്പികൾ.

ഫോമായ്ക്ക് പുതിയ വെബ് സൈറ്റ്: സിബിയും ബിനുവും ശിൽപ്പികൾ.

വിനോദ് കൊണ്ടൂർ ഡേവിഡ്.
ചിക്കാഗോ: മാറ്റങ്ങൾ അനിവാര്യമാണ്, മാറ്റങ്ങൾക്ക് ഒരു തുടക്കവും ആവശ്യമാണ്. ഇന്ന് അമേരിക്കയിൽ എന്നല്ല ലോകമെമ്പാടും പരമാവധി കമ്പ്യൂട്ടർവത്ക്കരിച്ചു കൊണ്ടിരിക്കുകയാണ്‌. ഒരു പക്ഷെ അത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-18 ഭരണ സമിതി, തങ്ങളുടെ ഒദ്യോഗിക പദവി ഏറ്റെടുത്തപ്പോൾ മുതൽ പുതിയ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരികയും, ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ വിവിധ പദ്ധതികൾക്ക് രൂപം നൽകുകയും, ആ പദ്ധതികൾ വിജയത്തിലേക്ക് കൊണ്ടെത്തിക്കുവാൻ, ബെന്നി വാച്ചാച്ചിറയുടെയും ടീമിന്റെയും പ്രത്യേക തീരുമാന പ്രകാരം ഫോമയ്ക്ക് ഒരു പുതിയ വെബ് സൈറ്റ് ആരംഭിച്ചു. ഈ ഇന്ററാക്ടീവ് വെബ്സൈസ്റ്റിന്റെ അണിയറ ശിൽപ്പികൾ ചിക്കാഗോയിൽ നിന്നുള്ള സിബി ജേക്കബും, ഫിലാഡൽഫിയായിൽ നിന്നുള്ള ബിനു ജോസഫുമാണ്. 2006-ൽ ഫോമായുടെ ആദ്യത്തെ ഭരണ സമിതി മുതലുള്ള ഭരണസമിതികളുടെ പേരുകളും, ചിത്രങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻപു ഉണ്ടായിരുന്ന വെബ്സൈറ്റിൽ നിന്നും ദിവസങ്ങളുടെ പരിശ്രമഫലമായാണ്, ഡേറ്റ പുതിയ സൈറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുവാൻ സാധിച്ചതെന്ന് സിബി പറഞ്ഞു.
സെക്യുർ ആയിട്ടുള്ള വെബ്പേജ് ആയതിനാൽ, സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമായി നടത്തുവാൻ സാധിക്കും, ബിനു പറഞ്ഞ്.
ഫോമായുടെ വാർത്തകളും വിശേഷങ്ങളും, ഒപ്പം വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കമ്മറ്റികളെ പരിചയപ്പെടുത്തുന്നതിനുമായി വെബ്സൈറ്റിന്റെ പങ്ക് വലിയതാണ്.  2018-ൽ ചിക്കാഗോയിൽ വച്ചു നടക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവൻഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചതോടെ സൈറ്റിൽ ട്രാഫിക്ക് ആരംഭിച്ചതായി സിബിയും ബിനുവും പറഞ്ഞു. കഠിനമായ ട്രാഫിക്കു നേരിട്ടാലും സൈറ്റിന്റെ വേഗത കുറയാതെയിരിക്കാനുള്ള സജീകരണം ചെയ്തിട്ടുണ്ടെന്ന് കമ്പ്യൂട്ടർ രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള അവർ പറഞ്ഞു.
കൺവൻഷന്റെ ഓൺലൈൻ രജിസ്‌ട്രേഷനു മേൽനോട്ടം വഹിക്കുന്നതും ബിനു ജോസഫാണ്. പേപ്പർ രജിസ്ട്രേഷനും സെൻട്രൽ ഡേറ്റായും മാനേജ് ചെയ്യുന്നത് സിബി ജേക്കബ് ആണ്. ഫോമാ മലയാളി സമൂഹത്തിൽ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് സംഭവാന നൽകുവാൻ മുൻപ് ചെക്കുകൾ അയച്ചു നൽകുകയായിരുന്നു പതിവ്. ഇത് കാരണം പലപ്പോഴും തക്ക സമയത്ത് സഹായം പുർണ്ണ രീതിയിൽ എത്തിക്കുവാൻ സാധിക്കാതെ പോയിട്ടുണ്ട്. ഇന്ന് അത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിരൽ തുമ്പിൽ ചെയ്യുവാൻ സാധിക്കും എന്നുള്ളത് ടെക്നോളജിയുടെ വിജയമാണ്.
ഇന്ന് വിവിധ റീജിയണിലുകളിലായി നടക്കുന്ന യുവജനോത്സവങ്ങളും, ചിക്കാഗോ കൺവൻഷനിൽ വച്ചു നടക്കുവാൻ പോകുന്ന യുവജനോത്സവത്തിന്റെയും രജിസ്ട്രേഷൻ പൂർണ്ണമായും ഈ വെബ്സൈറ്റിലൂടെ നടത്തുവാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്കും, ഫോമായെ കുറിച്ച് കൂടുതൽ അറിയുവാനും, സന്ദർശിക്കുക
www.fomaa.net.

 

RELATED ARTICLES

Most Popular

Recent Comments