ഫോമാ 2018 അന്താരാഷ്ട്ര കൺവൻഷൻ രജിസ്ട്രേഷൻ ആരംഭിച്ചു – $999 ഫാമിലിക്ക്.

ഫോമാ 2018 അന്താരാഷ്ട്ര കൺവൻഷൻ രജിസ്ട്രേഷൻ ആരംഭിച്ചു - $999 ഫാമിലിക്ക്.

0
220
വിനോദ് കൊണ്ടൂർ ഡേവിഡ്.
ചിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-2018 കാലഘട്ടത്തിലെ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ അന്താരാഷ്ട്ര കൺവൻഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2018 ജൂൺ 21 മുതൽ ചിക്കാഗോയിലെ ഷാംബർഗിലുള്ള പ്രശസ്തമായ റിനസൻസ് 5 സ്റ്റാർ ഹോട്ടലിൽ വച്ചു നടത്തപ്പെടുന്ന കൺവൻഷനിൽ മുൻ കാലങ്ങളിലെ അപേക്ഷിച്ച് എല്ലാ നേരവും കേരളീയ ഭക്ഷണമായിരിക്കും നൽകുന്നത്. തനി നാടൻ ഭക്ഷണത്തോടൊപ്പം വിവിധ സ്റേറജുകളിലായി വിവിധ കലാ സാംസ്ക്കാരിക പരിപാടികളും അരങ്ങേറും. ചിക്കാഗോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന റിനസൻസ് ഹോട്ടൽ, ചിക്കാഗോ ഒ’ഹയർ അന്താരാഷ്ട്ര വിമാന താവളത്തിന്റെ അടുത്തു തന്നെയാണ്.
6487 പേർക്ക് പങ്കെടുക്കാവുന്ന, 16,1225 ചതുരസ്വ അടി വിസ്തൃതിയിൽ പണിതിരിക്കുന്ന റിനസൻസ് ഹോട്ടലിൽ വച്ചു നടക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവൻഷനിൽ എല്ലാ പ്രായക്കാർക്കും ഒരു പോലെ ആസ്വദിക്കുവാനുള്ള കാര്യ പരിപാടികളാണ് സംഘാടകർ അണിയറയിൽ ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സന്തോഷ വാർത്ത, തിരഞ്ഞെടുപ്പ് പത്രികയിലുള്ളതു പോലെ ഒരു ജനകീയ കൺവൻഷൻ നടത്തണമെന്ന ആഗ്രഹ പ്രകാരം, 2017 നവംബർ 30-ന് മുൻപ് രജിസ്റ്റർ ചെയ്യുന്നവർക്ക് $251 കിഴിവ് നൽകി, $999 ന് ലഭിക്കത്തക്ക രീതിയിലാണ് കാര്യങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു ഫാമിലിയിലെ അച്ഛൻ, അമ്മ, മൂന്ന് വയസിനു താഴെയുള്ള കുട്ടി, എന്നിവർ ഉൾപ്പെടുന്ന കുടുബത്തിന്, മൂന്നു ദിവസത്തെ ഭക്ഷണത്തിനും, താമസ സൗകര്യത്തിനുമാണ് $999 നൽകുന്നത്.
അമേരിക്കയിലെ പ്രശസ്ത ഹോട്ടൽ ശൃംഖലയായ മാരിയറ്റ് ഹോട്ടൽസിന്റെതാണ് റിനസൻസ്സ്. 2017 നവംബർ 30 കഴിഞ്ഞ് രജിസ്റ്റർ ചെയ്യുന്നവർക്ക് $1250 ആണ് നൽകേണ്ടത്.
ഈ കുറഞ്ഞ നിരക്കായ $999 എത്രേയും വേഗം ഉപയോഗപ്പെടുത്തണമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അഭ്യർത്ഥിച്ചു. ജനറൽ സെക്രട്ടറി ജിബി തോമസ്, ട്രഷറാർ ജോസി കുരിശുങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ ഡേവിഡ്, ജോയിന്റ് ട്രഷറാർ ജോമോൻ കുളപ്പുരയ്ക്കൽ എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മറ്റിയോടൊപ്പം, ഫോമാ 2018 അന്താരാഷ്ട്ര കൺവൻഷൻ ചെയർമാൻ സണ്ണി വള്ളിക്കളവും, പരിപാടികൾ തയ്യാറാക്കുന്നതിൽ ഉത്സുകരായി പ്രവർത്തിച്ചു വരുന്നു. നാട്ടിൽ നിന്നും, അമേരിക്കയിൽ നിന്നുമുള്ള കലാകാരന്മാരുടെയും കലാകാരികളുടേയും സ്റ്റേജ് ഷോകൾ, കുട്ടികളുടെയും മുതിർന്നവരുടെയും യുവജനോത്സവം, നാടകോത്സവം, പൊളിറ്റിക്കൽ ഫോറം ഡിബേറ്റ്, പത്രപ്രവർത്തകരുടെ സമ്മേളനം, തുടങ്ങി നിരവധി പരിപാടികളാണ് സംഘാടകർ ആവിഷ്ക്കരിക്കുന്നത്.
കുടുതൽ വിവരങ്ങൾക്കു സന്ദർശിക്കുക www.fomaa.net.

Share This:

Comments

comments