Sunday, December 7, 2025
HomeLiteratureപോലിസ്കാരന്‍ മഞ്ഞക്കിളിയെ പിടിച്ച കഥ. (കഥ)

പോലിസ്കാരന്‍ മഞ്ഞക്കിളിയെ പിടിച്ച കഥ. (കഥ)

പോലിസ്കാരന്‍ മഞ്ഞക്കിളിയെ പിടിച്ച കഥ. (കഥ)

മിലാല്‍ കൊല്ലം.
നമ്മുടെ നാട്ടിൽ കൊടും നിയമങ്ങൾ ഉള്ള കാലം ഉണ്ടായിരുന്നു.
പൊതു സ്തലങ്ങളിൽ മലമൂത്ര വിസർജ്ജനങ്ങൾ ചെയ്താൽ പോലും വളരെ കടുത്ത ശിക്ഷ ഉണ്ടായിരുന്നു.  ഒരു ദിവസം ഒരു കൊച്ചു പയ്യൻ. ഒരു ഏഴ്‌ വയസ്‌ വരും. ഇവൻ ഇങ്ങനെ റോഡിൽ കൂടി നടന്നു വരികയാണു. ഇവനു പെട്ടന്ന് കക്കൂസ്സിൽ പോകണം. വീട്ടിൽ പോകാനാണെങ്കിൽ കുറച്ച്‌ ദൂരം ഉണ്ട്‌. എന്ത്‌ ചെയ്യാന? അപ്പോ തന്നെ പോകണം. അസാഥ്യമായ വയറുവേദന. പിന്നെ ഒന്നും നോക്കിയില്ല. റോഡിന്റെ ഒരു വശത്ത്‌ കുത്തിയിരുന്നു കാര്യം അങ്ങ്‌ സാധിച്ചു. ഹോ ഒരു സമാധാനം ആയി. അങ്ങനെ ഇരുന്നുകൊണ്ട്‌ പയ്യൻ കുറച്ച്‌ ദൂരത്തേക്ക്‌ നോക്കി. അപ്പോൾ അതാ വരുന്നു ഒരു പോലീസുകാരൻ അവന്റെ അടുത്തേക്ക്‌. അവനു മനസിലായി അവനെ പിടിക്കുമെന്ന്. അവൻ ആലോചിച്ചു എന്നിട്ട്‌ പോലീസുകാരൻ അടുത്ത്‌ എത്താറായപ്പൊൾ അവൻ തിരിഞ്ഞ്‌ രണ്ട്‌ കൈയും കൊണ്ട്‌ പൊത്തിയങ്ങ്‌ പിടിച്ചു. അപ്പോഴേയ്ക്കും പോലീസുകാരൻ അടുത്ത്‌ എത്തിക്കഴിഞ്ഞിരുന്നു. പേലീസുകാരൻ പയ്യനോട്‌ എന്താടാ അത്‌?
പയ്യൻ അത്‌ സാർ ഒരു മഞ്ഞക്കിളിയാണു. എന്നിട്ട്‌ പോലീസ്‌ കേൾക്കുന്ന രീതിയിൽ എന്നാൽ സ്വാന്തമായി വീട്ടിൽ ഒരു കൂട്‌ ഉണ്ടായിരുന്നു. പക്ഷേ ഞാൻ കയ്യെടുത്താൽ പറന്നു പോകും ഇല്ലായിരുന്നേങ്കിൽ പോയി കൂട്‌ എടുത്ത്‌ കൊണ്ട്‌ വരാമായിരുന്നു.  പേലീസുകാരൻ – എങ്കിൽ ഒരു കാര്യം ചെയ്യ്‌ നീ പോയിട്ട്‌ കൂട്‌ എടുത്തു കൊണ്ട്‌ വാ ഞാൻ ഈ തൊപ്പി ഊരി അതിനെ കമഴ്ത്തി അടച്ച്‌ വയ്ക്കാം. അങ്ങനെ പോലീസ്‌ കാരൻ തൊപ്പി ഊരി കമഴ്ത്തി പയ്യൻ പതുക്കേ കൈ വലിച്ച്‌ മാറ്റി. എന്നിട്ട്‌ പയ്യൻ കൂട്‌ എടുക്കാനായി ഒറ്റ ഓട്ടവും ഓടി (പയ്യൻ ജീവനും കൊണ്ട്‌ സ്തലം വിട്ടു) എന്ന് പറയുന്നത്‌ ആണു ശരി. കുറച്ച്‌ നേരം പയ്യൻ തിരിച്ചു വരും എന്ന് വിചാരിച്ച്‌ നിന്ന പോലീസുകാരൻ മനസിൽ ആലോചിച്ചു. വീട്ടിൽ രണ്ട്‌ പിള്ളാരുണ്ടല്ലോ മഞ്ഞക്കിളിയേ അവർക്ക്‌ കൊണ്ട്‌ കൊടുത്താൽ അവർ വളർത്തിക്കൊള്ളും. ശരിയാണു. പേലീസുകാരൻ മഞ്ഞക്കിളി പറന്ന് പോകാതേ തൊപ്പിയുടെ ഒരു മൂല പതുക്കേ പൊക്കി വലത കൈ അകത്തോട്ട്‌ കയറ്റി ഒറ്റപ്പിടി മഞ്ഞക്കിളിയേ.
ഇന്നത്തേ ആൾക്കാർക്ക്‌ ഒരു ഏഴു വയസ്സുകാരന്റെ ബുദ്ധി പോലും ഇല്ലാ എന്നുള്ളതാണു ശരി. കട്ടാൽ കൊള്ളാം നിൽക്കാനെങ്കിലും പഠിക്കണ്ടേ അതുപോലും ഇല്ല.
RELATED ARTICLES

Most Popular

Recent Comments