Wednesday, June 26, 2024
HomeKeralaമെട്രോ സ്റ്റേഷന്‍ ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി;കൊച്ചിമെട്രോയില്‍ പ്രധാനമന്ത്രിയുടെ ആദ്യ യാത്ര.

മെട്രോ സ്റ്റേഷന്‍ ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി;കൊച്ചിമെട്രോയില്‍ പ്രധാനമന്ത്രിയുടെ ആദ്യ യാത്ര.

മെട്രോ സ്റ്റേഷന്‍ ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി;കൊച്ചിമെട്രോയില്‍ പ്രധാനമന്ത്രിയുടെ ആദ്യ യാത്ര.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നാവികസേന വിമാനത്താവളത്തില്‍ നിന്നും റോഡ് മാര്‍ഗം പ്രധാനമന്ത്രി നരേന്ദ്രമോദി പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തി. പാലാരിവട്ടം സ്റ്റേഷന്റെ ഉദ്ഘാടനം നാട മുറിച്ച്‌ നിര്‍വഹിച്ച ശേഷം അദ്ദേഹം പാലാരിവട്ടത്ത് നിന്നും പത്തടിപ്പാലം വരെ മെട്രോ ട്രെയിനില്‍ സഞ്ചരിക്കും.
രാവിലെ 10.15ഓടെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. നാവികസേന വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം കെവി തോമസ് എംപി, സുരേഷ് ഗോപി എംപി, മേയര്‍ സൗമിനി ജെയിന്‍, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 10.15ന് കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ആദ്യം പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും മെട്രോയില്‍ യാത്ര ചെയ്യും.
11 മണിയോടെ കലൂരിലെ വേദിയിലെത്തുന്ന പ്രധാനമന്ത്രി സ്വിച്ച്‌ ഓണ്‍ ചെയ്ത് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രരാജീവ് ഗൗബെ, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കാളികളാകും. ശനിയാഴ്ച ഉദ്ഘാടനം ചെയ്യുമെങ്കിലും യാത്രാ സര്‍വ്വീസുകള്‍ തിങ്കളാഴ്ച മുതലേ ആരംഭിക്കുകയുള്ളൂ. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിശിഷ്ടാതിഥികള്‍ക്കായി യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചയും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് തന്നെയാണ് യാത്ര ചെയ്യാനാകുക.
RELATED ARTICLES

Most Popular

Recent Comments