Sunday, September 29, 2024
HomeCinemaഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞു.

ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞു.

ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞു.

ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: സംശയമില്ല! അതയാള്‍ തന്നെ. നടന്‍ ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞു.തട്ടിപ്പ് നടത്തിയിരിക്കുന്നത് കൊച്ചി സ്വദേശി ശരത് ചന്ദ്രനാണ്.  ഫഹദ് അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ താരങ്ങളെ ആവശ്യമുണ്ടെന്ന് സിനിമയിലെ ഒരു അണിയറ പ്രവര്‍ത്തകന്‍ പറഞ്ഞതിനനുസരിച്ചാണ് പരസ്യം നല്‍കിയതെന്നാണ് ഇയാള്‍ പറയുന്നത്. പരസ്യത്തിലൂടെ 2800 പേരുടെ അപേക്ഷ ലഭിച്ചതായും ഇയാള്‍ അറിയിച്ചു. കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡ് കെപികെ മേനോന്‍ റോഡ് ക്വാര്‍ട്ടര്‍ ഇ 46ലെ ശരത് ചന്ദ്രന്‍ എന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെടുത്ത സിം കാര്‍ഡുള്ള ഫോണില്‍ നിന്നാണ് വാട്സ് ആപ്പ് സന്ദേശം പോയിട്ടുള്ളതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം ഇക്കാര്യം കാര്‍ഡ് ഉടമയായ ശരത് ചന്ദ്രന്‍ അറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമല്ലായിരുന്നു.
ഏതെങ്കിലും ആവശ്യത്തിന് ശരത് ചന്ദ്രന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതാകാമെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ശരത് ചന്ദ്രനെ കുറിച്ച്‌ വിശദമായി പോലീസ് അന്വേഷിച്ചിരുന്നു. അന്വേഷണത്തിലാണ് പ്രതി ഇയാള്‍ തന്നെയാണെന്ന് വ്യക്തമായത്. ഫഹദിന്റെ ബാല്യകാല ചിത്രം ഉപയോഗിച്ച്‌ ഇതിനൊപ്പം അഭിനയിക്കാനുള്ള നായികനെയും സഹനടിമാരെയും ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് നല്‍കിയിരുന്നത്. പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഇത് തട്ടിപ്പാണെന്ന് കാട്ടി ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്.
RELATED ARTICLES

Most Popular

Recent Comments