Thursday, May 2, 2024
HomeLifestyleതൊട്ടിലില്‍ നിന്നും അനുജനെ പുറത്തുചാടിക്കുന്ന ചേട്ടന്‍;കുസൃതികളായ രണ്ട് കുട്ടികളുടെ വീഡിയോ ഫേസ്ബുക്കില്‍ വൈറലാകുന്നു.

തൊട്ടിലില്‍ നിന്നും അനുജനെ പുറത്തുചാടിക്കുന്ന ചേട്ടന്‍;കുസൃതികളായ രണ്ട് കുട്ടികളുടെ വീഡിയോ ഫേസ്ബുക്കില്‍ വൈറലാകുന്നു.

തൊട്ടിലില്‍ നിന്നും അനുജനെ പുറത്തുചാടിക്കുന്ന ചേട്ടന്‍;കുസൃതികളായ രണ്ട് കുട്ടികളുടെ വീഡിയോ ഫേസ്ബുക്കില്‍ വൈറലാകുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കുസൃതികളായ രണ്ട് കുട്ടികളുടെ വീഡിയോ ഫേസ്ബുക്കില്‍ വൈറലാകുന്നു. ജൂണ്‍ ആറിന് പോസ്റ്റ് ചെയ്ത കുട്ടികളുടെ ഈ കുസൃതി ഇതിനോടകം നാലു കോടി ആളുകളാണ് കണ്ടത്. വലിയ തൊട്ടിലിലുള്ള അനുജനെ പിച്ചവെച്ചു നടക്കുന്ന ചേട്ടന്‍ തൊട്ടിലില്‍ നിന്ന് പുറത്തുകടത്തുന്ന ദൃശ്യമാണ് ആളുകളെ ആകര്‍ഷിച്ചത്. മുറിക്കുള്ളിലെ സിസിടിവി ക്യാമറ പകര്‍ത്തിയ കുട്ടികളുടെ ഈ കുസൃതി ഡെയ്ലി ബംബ്സ് ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചെറിയ കസേര എടുത്ത് ചേട്ടന്‍ തൊട്ടിലില്‍ ഇട്ടുകൊടുക്കുന്നു. അതിന് ശേഷം ഏന്തിവലിഞ്ഞ് തൊട്ടിലിനുള്ളില്‍ കയറുന്നു. പിന്നീട് കസേര നേരെ വെച്ച് അതില്‍ ചവിട്ടി തൊട്ടിലില്‍ നിന്ന് ഇറങ്ങുന്നതെങ്ങനെയെന്ന് അനിയനെ കാണിച്ച് കൊടുക്കുന്നു. ഇത് കണ്ട് അനിയനും കസേരയില്‍ കയറി നില്‍ക്കുന്നു. ചേട്ടന്‍ അനുജനെ എടുത്ത് താഴെ ഇറക്കുന്നതാണ് ദൃശ്യത്തില്‍. രണ്ട് പേരും ഒന്നിച്ച് താഴേവീണെങ്കിലും അതിസാഹസികമായി ചേട്ടന്‍ അനിയനെ രക്ഷപ്പെടുത്തുന്നു. കുട്ടികളുടെ ഈ കുസൃതിയ്ക്ക് 3.5 ലക്ഷം ഷെയറുകളാണ് ഫേസ്ബുക്കില്‍ ലഭിച്ചത്.
RELATED ARTICLES

Most Popular

Recent Comments