Friday, April 19, 2024
HomeNewsബദരിനാഥില്‍ ഹെലികോപ്ടര്‍ തകര്‍ന്നു ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്കു പരിക്കേറ്റു.

ബദരിനാഥില്‍ ഹെലികോപ്ടര്‍ തകര്‍ന്നു ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്കു പരിക്കേറ്റു.

ബദരിനാഥില്‍ ഹെലികോപ്ടര്‍ തകര്‍ന്നു ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്കു പരിക്കേറ്റു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ബദരിനാഥില്‍ ഹെലികോപ്ടര്‍ തകര്‍ന്നു ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്കു പരിക്കേറ്റു. ബദരിനാഥില്‍നിന്നു ഹരിദ്വാറിലേക്കു പോകുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെ 7.45നായിരുന്നു സംഭവം.
ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്ററില്‍ നിന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ ആളാണ് പങ്ക തട്ടി കഴുത്തു മുറിഞ്ഞ് മരിച്ചത്. ഹെലികോപ്റ്ററിലെ എന്‍ജിനീയര്‍ അസം സ്വദേശി വിക്രം ലാംബയാണ് മരിച്ചത്. ഹെലികോപ്റ്റര്‍ താഴെ വീണെങ്കിലും പൈലറ്റും സഹപൈലറ്റും അഞ്ച് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
രണ്ട് പൈലറ്റും ഒരു എന്‍ജിനീയറും ഉള്‍പ്പെടെ എട്ട് പേര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ എന്‍ജിനീയറാണ് മരിച്ചത്. പൈലറ്റുമാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എട്ടു സീറ്റുകളുള്ള ഹെലികോപ്റ്ററിലെ പൈലറ്റും മറ്റു യാത്രികരും സുരക്ഷിതരാണ്.
RELATED ARTICLES

Most Popular

Recent Comments