Thursday, March 28, 2024
HomeCinemaമലയാളത്തിലെ ആദ്യ സിനിമ നടി പി.കെ.റോസിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ചാന്ദ്‌നി വിവാഹിതയായി.

മലയാളത്തിലെ ആദ്യ സിനിമ നടി പി.കെ.റോസിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ചാന്ദ്‌നി വിവാഹിതയായി.

മലയാളത്തിലെ ആദ്യ സിനിമ നടി പി.കെ.റോസിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ചാന്ദ്‌നി വിവാഹിതയായി.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാളത്തിലെ ആദ്യ സിനിമ നടി  പി.കെ.റോസിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ചാന്ദ്‌നി വിവാഹിതയായി.  ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരന്‍. തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിലായിരുന്നു വിവാഹച്ചടങ്ങ്.
ജെ.സി. ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലാണ് ചാന്ദ്‌നി റോസിയെ അവതരിപ്പിച്ചത്. ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ചാന്ദ്‌നി സിനിമയിലെത്തിയത്. റോസിയുടെ ജീവിതം തന്മയത്തോടെ അവതരിപ്പിച്ച ചാന്ദ്‌നിക്ക് ചിത്രം ഏറെ പ്രശംസ നേടിക്കൊടുത്തു. ഇതുവരെ മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനൊരുങ്ങുന്ന ‘വാക്കാണ്’ ഏറ്റവും പുതിയ ചിത്രം. രണ്ടു ചിത്രങ്ങളില്‍ പാടി.
കൊല്ലം വള്ളക്കടവ് സ്വദേശിയായ പ്രേംകുമാറിന്റെയും ഗീതയുടെയും മകളാണ് ചാന്ദ്‌നി. ഇപ്പോള്‍ തിരുവനന്തപുരം കേശവദാസപുരത്താണ് താമസം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് എം.കോം. പൂര്‍ത്തിയാക്കിയ ചാന്ദ്‌നി ഇപ്പോള്‍ അവിടെ അധ്യാപികയായി ജോലി ചെയ്യുകയാണ്.
RELATED ARTICLES

Most Popular

Recent Comments