Friday, April 26, 2024
HomeKerala23 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രം മദ്യവില്‍പന.

23 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രം മദ്യവില്‍പന.

23 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രം മദ്യവില്‍പന.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ മദ്യനയത്തില്‍ മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധിയിലും ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം. മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസായി ഉയര്‍ത്തി. നേരത്തെ ഇത് 21 വയസായിരുന്നു. 23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് പ്രായപരിധി 21 വയസായി ഉയര്‍ത്തിയത്. അതേസമയം ബാറുകളുടെ പ്രവര്‍ത്തന സമയം അരമണിക്കൂര്‍ കുറച്ചു. നിലവില്‍ പന്ത്രണ്ടര മണിക്കൂര്‍ ആയിരുന്ന ബാറുകളുടെ പ്രവര്‍ത്തന സമയം 12 മണിക്കൂറായി ചുരുക്കി.
RELATED ARTICLES

Most Popular

Recent Comments