Friday, May 3, 2024
HomeCinemaമലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്.

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്.

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്.പ്രിയദര്‍ശനാണ് ഈ സിനിമ തമിഴില്‍ ഒരുക്കുന്നത്. ഉദയാനിധി സ്റ്റാലിന്‍ ചിത്രത്തില്‍ നായകനാവും.മലയാളത്തില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ സിനിമ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ശ്യാം പുഷ്‌കരന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.ജിംസിയായി നമിത പ്രമോദാണ് അഭിനയിക്കുന്നത്.
പ്രിയദര്‍ശന്റെ ‘ഒപ്പം’ ക്യാമറയിലാക്കിയ ഏകാംബരം തന്നെയാണ് മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കിന്റെയും ഛായാഗ്രാഹകന്‍. മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് ചിത്രം നിര്‍മ്മിക്കും.  പ്രിയദര്‍ശന്‍ തമിഴില്‍ തുടര്‍ച്ചയായി മികച്ച സിനിമകള്‍ മാത്രമാണ് എടുക്കാറുള്ളത്. അദ്ദേഹത്തിന്റെ കഴിഞ്ഞ തമിഴ് ചിത്രം സില സമയങ്ങളില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments