Friday, April 26, 2024
HomeGulfനാലു രാജ്യങ്ങള്‍ ഖത്തറുമായിട്ടുള്ള ബന്ധം വിഛേദിച്ചു.

നാലു രാജ്യങ്ങള്‍ ഖത്തറുമായിട്ടുള്ള ബന്ധം വിഛേദിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: യു.എ.ഇ,ബഹ്റൈൻ, സൗദി അറേബ്യ, ഇൗജിപ്ത് തുടങ്ങിയ നാലു രാജ്യങ്ങൾ ഖത്തറുമായിട്ടുണ്ടായിരുന്ന നയതന്ത്രബന്ധം വിഛേദിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായിട്ടുണ്ടായിരുന്ന ഭിന്നതയാണ് ഈ കടുത്ത നടപടിയിലേക്ക് ഈ രാജ്യങ്ങള്‍ നീങ്ങിയത്.

നയതന്ത്ര കാര്യാലയങ്ങളുടെ പ്രവർത്തനം നിർത്തിയതു കൂടാതെ ഖത്തറുമായുള്ള അതിർത്തികൾ അടയ്ക്കുന്നതിനും തീരുമായി. ഈ രാജ്യങ്ങളിൽ നിന്നുമുള്ള ഖത്തർ പൗരൻമാരോട് രണ്ടാഴ്ചക്കകം തിരിച്ചു പോകണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഖത്തറിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർഥാടകൾക്ക് വിലക്ക് ബാധകമല്ല. മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെ പരോക്ഷമായും, പ്രത്യക്ഷമായും പിന്തുണക്കുന്നുവെന്നാണ് ഖത്തറിനെതിരെ ഇൗ രാജ്യങ്ങൾ ഉന്നയിച്ചിരിക്കുന്ന പരാതി. എന്നാല്‍ ഈ നടപടി നിരാശാജനകമാണെന്നാണ് ഖത്തര്‍ പ്രതികരിച്ചത്.

 

 

RELATED ARTICLES

Most Popular

Recent Comments