Wednesday, April 24, 2024
HomeAmericaഓരേ മനസ്സും ഒരേ ലക്ഷ്യവുമായി 5 കെ സീറോ റണ്‍/വാക്ക്‌ ന്യൂ ജേഴ്‌സിയിലെ സ്കിൽമാനിൽ ജൂലൈ...

ഓരേ മനസ്സും ഒരേ ലക്ഷ്യവുമായി 5 കെ സീറോ റണ്‍/വാക്ക്‌ ന്യൂ ജേഴ്‌സിയിലെ സ്കിൽമാനിൽ ജൂലൈ ഒന്നിന്.

ഓരേ മനസ്സും ഒരേ ലക്ഷ്യവുമായി 5 കെ സീറോ റണ്‍/വാക്ക്‌ ന്യൂ ജേഴ്‌സിയിലെ സ്കിൽമാനിൽ ജൂലൈ ഒന്നിന്.

സെബാസ്റ്റ്യൻ ആൻ്റണി .
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് വാർഷീക 5K സീറോ റണ്‍/ വാക്ക് ന്യൂ ജേഴ്സിയിലെ സ്കിൽമാൻ പാർക്കിൽ വച്ച് ജൂലൈ ഒന്നാം തിയതി ശനിയാഴ്ച രാവിലെ 8 മണി മുതൽ നടത്തപ്പെടും (Location Address: Main Blvd, Skillman, NJ 08558).
ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ദേവാലയത്തിലെ ഫെലോഷിപ്പ് ഹാളിൻറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നിനാണ് 5K റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്.
സെൻറ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 350 -ൽ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായിസംഘാടകർ അറിയിച്ചു. ഏകദേശം 500 പേരെയാണ് ഈ ഉദ്യമത്തില്‍ പ്രതീക്ഷിക്കുന്നത്. രജിസ്ട്രേഷന് ഫീസ് ഒരാള്‍ക്ക് 30 ഡോളറും, കുട്ടികൾക്ക്10-ഡോളറും, നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു.
ഓൺലൈനിൽ രെജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക http://www.SyroRun5K.wordpress.com
ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. മുതിർന്നവർക്കും, കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ നടത്തപ്പെടും .
5K റണ്‍ /വാക്ക് വിജയികൾക്ക് T- ഷർട്ടും, വിവിധ സമ്മാനങ്ങളും നല്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. 5k റണ്ണിൽ പങ്കെടുക്കുന്നവർക്ക് ‘ബാർബിക്യൂ’ഏർപ്പെടുത്തിയിട്ടുണ്ട് എന്നും സഘാടകർ അറിയിക്കുന്നു.
ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുൻകൈ എടുത്തു നടത്തുന്ന ഈ ഉദ്യമത്തിനു എല്ലാവരുടെയും സഹകരണം വികാരി ഫാ.ലിഗോറി ജോൺസൻ ഫിലിപ്സ് അഭ്യർഥിച്ചു.
രണ്ടാമത് വാർഷീക 5K-സീറോ റണ്‍/വാക്ക്-നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും, താഴെ പറയുന്നവരുമായി ബന്ധപ്പെടുക,
ലിയോണ ടോമി (908-200-8923)
കോളിൻ മോർസ് (732-789-4774)
ഗ്രേഷ്യസ്‌ ആനിത്താനം (908-280-1205)
ഡാനി ജോസഫ് (908-938-4513)
web: http://www.SyroRun5K.wordpress.com
RELATED ARTICLES

Most Popular

Recent Comments