Saturday, May 18, 2024
HomeLiterature" ഇലപോഴിയും നേരത്ത് ". (ചെറുകഥ)

” ഇലപോഴിയും നേരത്ത് “. (ചെറുകഥ)

കെ.ആര്‍.രാജേഷ്‌. (Street Light fb group)
“മക്കളോട് ചോദിക്ക് നമ്മളെ രണ്ടുപേരെയും ഒരിടത്ത് താമസിപ്പിക്കാന്‍ വയ്യേ എന്ന് “
ആകാശത്ത് മഴക്കാറുകള്‍ കൂടുകൂട്ടിയ വൈകുന്നേരം, സുഭദ്രാമ്മ തന്‍റെ വിറയാര്‍ന്ന കൈകള്‍ മാധവന്‍നായരുടെ കൈകളില്‍ ചേര്‍ത്തുപിടിച്ചു ചോദിക്കുമ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു…………….
“അമ്മ എന്താ ഈ പറയുന്നത്,എനിക്കും അവള്‍ക്കും രാവിലെ തന്നെ ജോലിക്ക് പോകേണ്ടതാണ് ,തിരക്ക് ഒഴിഞ്ഞിട്ട് സമയമില്ല ,പിന്നെ ആ വേലക്കാരി ലക്ഷ്മിക്ക് ശമ്പളത്തില്‍ എന്തേലും കൂട്ടികൊടുത്ത് വേണം അമ്മയെ കൂടി നോക്കാന്‍ പറയാന്‍ “
മകന്‍ ബാബുവിന്റെ വാക്കുകള്‍ കേട്ടതോടെ ഇരുവരും പെടുന്നനെ നിശബ്ദരായി…………..
“അതിനപ്പുറമാ എന്‍റെ അവസ്ഥ ഞാനും ചേട്ടനുംകൂടി നോക്കിയിട്ടും ബിസ്സിനസ് കാര്യങ്ങള്‍ നേരാവണ്ണം നടക്കുന്നില്ല ,അതിനിടയിലാ അച്ഛനെ കൂടി കൊണ്ട്പോകുന്നത് ,വല്ല വൃദ്ധസദനത്തില്‍ ആക്കിയാല്‍ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിലാക്കിയെന്ന പേര്ദോശം കേള്‍ക്കണമല്ലോ എന്നോര്‍ത്താണ്….. “
ഇളയമകള്‍ മാലിനിയുടെതായായിരുന്നു അടുത്ത ഊഴം….
ഇടവപ്പാതിമഴ തിമിര്‍ത്തുപെയ്യുന്ന ആ സന്ധ്യയില്‍ അറുപതുകൊല്ലം ഒന്നിച്ചു താമസിച്ച തറവാടിനോട് വിട ചൊല്ലി മാധവന്‍നായരും ,സുഭദ്രാമ്മയും രണ്ടു മക്കളുടെകൂടെ വ്യത്യസ്ഥദിശകളിലേക്ക് യാത്രതിരിക്കുമ്പോള്‍,അറുപത് വര്‍ഷം നീണ്ട പ്രണയത്തിനെ,സ്നേഹത്തെ സ്വന്തം മക്കള്‍ വെട്ടിമുറിച്ച നൊമ്പരത്താല്‍ ,ഇരുവരെയും കണ്ണുകളില്‍ നിന്നും മറ്റൊരു ഇടവപ്പാതിതോരാതെപെയ്യുന്നുണ്ടായിരുന്നു,
RELATED ARTICLES

Most Popular

Recent Comments