Monday, September 9, 2024
HomeEducationമിസ്​ ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ സെക്കന്‍റ്​ റണ്ണപ്പായ പങ്കുരിക്ക്​ പ്ലസ്​ടുവില്‍ മിന്നുംജയം.

മിസ്​ ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ സെക്കന്‍റ്​ റണ്ണപ്പായ പങ്കുരിക്ക്​ പ്ലസ്​ടുവില്‍ മിന്നുംജയം.

മിസ്​ ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ സെക്കന്‍റ്​ റണ്ണപ്പായ പങ്കുരിക്ക്​ പ്ലസ്​ടുവില്‍ മിന്നുംജയം.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ സെക്കന്‍റ് റണ്ണപ്പായ പങ്കുരിക്ക് പ്ലസ്ടുവില്‍ മിന്നുംജയം. 2016 ലെ മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം റണ്ണറപ്പായ പങ്കുരി ഗിദ്വാനി പ്ലസ്ടുവിന് 97.25 ശതമാനം മാര്‍ക്കാണ് നേടിയത്. തിങ്കളാഴ്ചയാണ് െഎ.എസ്.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. ലാ മാരിറ്റിനിയര്‍ ഗേള്‍സ് സ്കുള്‍ വിദ്യാര്‍ഥിയായ പങ്കുരി 2016 ബോര്‍ഡ് പരീക്ഷ എഴുതിയിരുന്നില്ല. സൗന്ദര്യ മത്സരങ്ങള്‍ക്കുള്ള പരിശീലനത്തിലായതിനാല്‍ ആദ്യത്തെ തവണ പ്ലസ്ടു പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രണ്ടാം തവണ പഠിച്ച്‌ നല്ല മാര്‍ക്ക് നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പങ്കുരി ഫേസ്ബുക്കില്‍ കുറിച്ചു.
2016ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ മൂന്നം സ്ഥാനം നേടിയതിനു പുറമെ മിസ് ഗ്രാന്‍റ് ഇന്‍റര്‍നാഷണല്‍ മത്സരത്തില്‍ പങ്കുരി 25 ാം സ്ഥാനം നേടിയിരുന്നു.
പഠനവും മോഡലിങ്ങും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. ചരിത്രത്തില്‍ 99 മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. അഭിനയത്തിലോ മാസ് മീഡിയയിലോ ബിരുദം ചെയ്യാനാണ് താല്‍പര്യപ്പെടുന്നതെന്നും പങ്കുരി പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments