Wednesday, December 11, 2024
HomePoemsകാത്തിരിപ്പ്. (കവിത)

കാത്തിരിപ്പ്. (കവിത)

കാത്തിരിപ്പ്. (കവിത)

ജയ്മോൾ വർഗീസ്. (Street Light fb group)
ഹൃദയത്തിനകതാരിലൊരു
കോണിൽ…
ആരോരുമറിയാതേ..
പ്രിയമാനസാ…
നിനക്കായെൻ പ്രണയം
മഴവില്ലുപോൽ ഒളിപ്പിച്ച്..
ആർദ്രമാം മിഴിപ്പൂവുകളിൽ..
നമ്മുടേതു മാത്രമായ
സ്വപ്നങ്ങൾ വാരിനിറച്ച്….
നിനക്കായ് മാത്രം കാത്തിരുന്നിട്ടും …
നിൻ മൗനത്തിൻ കൂട്ടിൽ
പലപ്പോഴും
മഞ്ഞുപോലുറഞ്ഞു പോകുന്നു..
എന്നിലെ പ്രണയവും
ഇത്തിരി പോന്ന എൻകിനാക്കളും….
വാടാ മുല്ല പോൽ ചിരി തൂകുമെൻ
അധരങ്ങൾ…
നിന്റെ ചുംബനങ്ങളുടെ
നനവേൽക്കാതെ…
എന്നേ വറ്റി അടർന്നിരിക്കുന്നു..
പ്രണയത്തിന്റെ രാഗാർദ്ര നിമിഷങ്ങളിലെപ്പോഴോ..
നിന്റെ മിഴികളുടെ ആഴത്തിലെന്നോ
കളഞ്ഞു പോയോരാ…
നമ്മുടെ നഷ്ടസ്വപ്നങ്ങളുടെ
കല്പടവുകളിൽ ..
ഇപ്പോഴും നിന്നെ നെഞ്ചോടടുക്കി
ഞാൻ കാത്തിരിക്കയാണ്..
എന്തിനെന്നറിയാതെ ഇപ്പോഴും..
നിനക്കായ് മാത്രം….
അത്രമേൽ സ്നേഹിച്ചിക്കുന്നു..
ഞാൻ നിന്നെ…
ഇപ്പോഴും… എപ്പോഴും..എന്നുമെന്നും
RELATED ARTICLES

Most Popular

Recent Comments