Thursday, November 14, 2024
HomeKeralaകേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ പദ്ധതികളുമായി കേന്ദ്ര ടൂറിസം മന്ത്രാലയം.

കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ പദ്ധതികളുമായി കേന്ദ്ര ടൂറിസം മന്ത്രാലയം.

കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ പദ്ധതികളുമായി കേന്ദ്ര ടൂറിസം മന്ത്രാലയം.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികളുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെടുത്തി നൂറുകോടി രൂപയുടെ പദ്ധതിയും ആറന്മുള പൈതൃക ഗ്രാമത്തിലെ പഴമയുടെ കാഴ്ച്ചകളിലേക്ക് സഞ്ചാരികളെ നയിക്കാനുള്ള നൂറുകോടി രൂപയുടെ പദ്ധതിയും ഉടന്‍ വരും.
കേരളത്തിന്റെ സാംസ്‌ക്കാരിക പെരുമയും ഗ്രാമീണത്തനിമയും നിറഞ്ഞ കാഴ്ച്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര ടൂറിസം മന്ത്രാലയവും ഐ.ടി.ഡി.സിയും രംഗത്തുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയവഴികളിയൂടെയുള്ള തീര്‍ഥാടന സഞ്ചാരപദ്ധതി വൈകാതെ യാഥാര്‍ഥ്യമാകും.
തികച്ചും പ്രകൃതിയോടിണങ്ങിയ പദ്ധതികളാണ് മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്. ഡല്‍ഹിയിലെ ചെങ്കോട്ടയിലുള്ളതുപോലെ കേരളത്തിലെ ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയൊരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
RELATED ARTICLES

Most Popular

Recent Comments