Friday, April 19, 2024
HomeKeralaഅമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ച് സഹോദരിമാര്‍ മരിച്ചു.

അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ച് സഹോദരിമാര്‍ മരിച്ചു.

അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ച് സഹോദരിമാര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഹരിപ്പാട്: അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ച് സഹോദരിമാര്‍ മരിച്ചു. കരുവാറ്റ വഴിയമ്പലം പൂര്‍ണ്ണിമ നിവാസില്‍ നടരാജന്‍റെ മക്കളായ പൂര്‍ണ്ണിമ (22), ആര്‍ദ്ര (15) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 7.30 ഓടെകൂടി ദേശീയപാതയില്‍ കരുവാറ്റ പവര്‍ഹൗസിന് സമീപമായിരുന്നു അപകടമുണ്ടായത്. ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങിയ ശേഷം കിഴക്ക് ഭാഗത്തേക്ക് വരികയായിരുന്ന സഹോദരിമാര്‍ സഞ്ചരിച്ച പ്ളെഷര്‍ സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്നു വന്ന ഫോര്‍ച്ച്യൂണര്‍ കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്‍ദ്ര നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം ഹൈസ്‌കൂളിലെ 9ാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ്.
RELATED ARTICLES

Most Popular

Recent Comments