ചിന്തകൾ ചിരിച്ചുതള്ളുന്ന
ചിമിഴിലെ നിറം മങ്ങിയ ഞാനോരോർമ്മ….
കാക്കകൾ കൊത്തിപ്പെറുക്കിയതിന്നെന്റെ അന്നം…
അതിന്റെ വിശപ്പടങ്ങി..
എന്റെ വയർ നിലവിളിച്ചപ്പോൾ മൂകത
നിശബ്ദ ശബ്ദങ്ങളിലലറി…
വഴിവക്കിലെ കോണിലൊരു മരത്തിൻ
ചുവടുപറ്റി ഞാനെന്ന വാർദ്ധക്യം മയങ്ങി…
കാലത്തെണീറ്റു ചിന്തകൾ എന്റെ ഭാണ്ഡത്തിലാക്കി യാത്രയാകേണ്ടതാണ്..
ധൃതിയിൽ നടന്നു.. ഓർമ്മകൾ വർത്തമാനത്തിലേക്കു…
ആരൊക്കെയോ നോക്കിച്ചിരിക്കുന്നു
കാണുന്നവർക്കു ഞാനെന്നുമത്ഭുതം
കുഞ്ഞുപാത്രത്തിലെന്തോ പെറുക്കിയിട്ടു.
കോരിക്കുടിക്കാൻ ബുദ്ധിയുണ്ടെന്നു സാരം…
എന്റെ ചിന്തയെ നീ വിളിച്ചത് പട്ടുമെത്തയിൽ
കേട്ടില്ല ഞാൻ വഴിക്കണ്ണുകളിൽ കേട്ട ശബ്‌ദം…
ഞനൊരു ഭ്രാന്തനാണ്…..
അഹോരാത്രം നിർത്താതെ ഞാൻ അലറി
വഴിക്കണ്ണിലെവിടെയോ ഞാൻ അന്യനാവുന്നു…
ചിന്തകൾ ചിരിച്ചു…. വിളിച്ചുപറഞ്ഞ വാക്കിന്നു ഗ്രഹണമന്ത്രം…
കഥാഗ്രഹണം സംഗ്രഹിപ്പിച്ചു….
ഞാൻ ഒരു ഭ്രാന്തൻ…