ജോൺസൺ ചെറിയാൻ .
മാധ്യമപ്രവര്‍ത്തകന്‍ സനല്‍ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആണ് അന്ത്യം. മൃതദേഹം മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍. നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കളമശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷന്‍സ് മാനേജരായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം.
