Friday, April 19, 2024
HomeCinemaഅച്ഛന്റെ മകളായി നക്ഷത്രയും വെള്ളിത്തിരയിലേയ്ക്ക്.

അച്ഛന്റെ മകളായി നക്ഷത്രയും വെള്ളിത്തിരയിലേയ്ക്ക്.

അച്ഛന്റെ മകളായി നക്ഷത്രയും വെള്ളിത്തിരയിലേയ്ക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
സിനിമാ കുടുംബത്തിലെ മൂന്നാം തലമുറക്കാരിയാണ് നക്ഷത്ര. ഇന്ദ്രജിത്തിന്റെ മകള്‍. അച്ഛന്റെയും അമ്മയുടെയും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പാത പിന്തുടര്‍ന്ന് കുഞ്ഞ് നക്ഷത്രയും വെള്ളിത്തിരയിലേയ്ക്ക് ചുവടുവയ്ക്കുകയാണ്. ഇന്ദ്രജിത്തും സഹോദരന്‍ പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടിയാനിലൂടെയാണ് നക്ഷത്രയുടെ അരങ്ങേറ്റം. ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകള്‍ ആര്യയായാണ് നക്ഷത്ര എത്തുന്നത്. അച്ഛനും മകളും ചേര്‍ന്ന നിരവധി സീനുകളുണ്ട് ചിത്രത്തില്‍. ഇന്ദ്രജിത്ത് തന്നെയാണ് മകളുടെ വരവ് പ്രഖ്യാപിച്ചത്.
പൃഥ്വിരാജ് അസ്ലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയെന്‍ കൃഷ്ണകുമാറാണ്. റംസാന്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ഇന്ദ്രജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
എന്റെ ഇളയമകള്‍ നക്ഷത്ര ടിയാനിലൂടെ അഭിനയരംഗത്തേയ്ക്ക് ആദ്യ ചുവടുവയ്ക്കുകയാണ്. ഞാന്‍ അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകള്‍ ആര്യയുടെ വേഷം ആണ് നക്ഷത്ര അവരിപ്പിക്കുന്നത്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ച്‌ മുഹൂര്‍ത്തങ്ങള്‍ ടിയാനില്‍ ഉണ്ട്. ഒരു നടന്‍ എന്ന നിലയ്ക്ക് ഈ പുതിയ അനുഭവം എനിക്കും മകള്‍ക്കും സമ്മാനിച്ച ടിയാന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി. ഒപ്പം, എന്റെ അച്ഛനെയും ഇൗ അവസരത്തില്‍ ഓര്‍ക്കുന്നു. ശേഷം സ്ക്രീനില്‍..
RELATED ARTICLES

Most Popular

Recent Comments