Thursday, April 18, 2024
HomeLifestyleബസ് പുഴയിലേക്ക് മറിഞ്ഞ് 23 തീർത്ഥാടകർ മരിച്ചു. ഏഴ് പേർക്ക് പരിക്ക് പറ്റി.

ബസ് പുഴയിലേക്ക് മറിഞ്ഞ് 23 തീർത്ഥാടകർ മരിച്ചു. ഏഴ് പേർക്ക് പരിക്ക് പറ്റി.

ബസ് പുഴയിലേക്ക് മറിഞ്ഞ് 23 തീർത്ഥാടകർ മരിച്ചു. ഏഴ് പേർക്ക് പരിക്ക് പറ്റി.

ജോണ്‍സണ്‍ ചെറിയാന്‍.
ഇൻഡോർ: ബസ് പുഴയിലേക്ക് മറിഞ്ഞ് 23 തീർത്ഥാടകർ മരിച്ചു. ഏഴ് പേർക്ക് പരിക്ക് പറ്റി. ഉത്തരാഖണ്ഡിലെ ഉത്തർകാശിക്കടുത്തുള്ള ഭഗീരഥി പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് സംഭവം.
മധ്യ പ്രദേശിലെ ഇൻഡോറിൽ നിന്നും യാത്ര തിരിച്ച സംഘം ട്രെയിൻ മാർഗം ഡെറാഡൂണിലെത്തിയ ശേഷം രണ്ട് ബസുകളിലായി കേദർനാഥിലെ ചർദ്ദത്തിലേക്ക് പോകുമ്പോഴായിരുന്നു ഒരു ബസ് അപകടത്തിൽപെട്ടത്. മരണപ്പെട്ടവരെല്ലാം ബെത്മ, ഹാത്തോട്, ഇൻഡോർ പ്രദേശത്തുകാരാണ്.
അപകടം നടന്നയുടനെ നാട്ടുകാരും ഇന്തോ – തിബറ്റിയൻ ബോർഡർ പോലീസുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. അപകട കാരണം വ്യക്തമല്ല.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മധ്യ പ്രദേശ് സർക്കാർ രണ്ട് ലക്ഷം രൂപയും ഉത്തരാഖണ്ഡ് സർക്കാർ50,000 രൂപയും ധന സഹായം പ്രഖ്യാപിച്ചു.
RELATED ARTICLES

Most Popular

Recent Comments