Friday, May 17, 2024
HomeAmericaകലിസ്റ്റ ഗിന്‍ഗ്രിച്ച് വത്തിക്കാനിലെ യുഎസ് അംബാസിഡര്‍.

കലിസ്റ്റ ഗിന്‍ഗ്രിച്ച് വത്തിക്കാനിലെ യുഎസ് അംബാസിഡര്‍.

കലിസ്റ്റ ഗിന്‍ഗ്രിച്ച് വത്തിക്കാനിലെ യുഎസ് അംബാസിഡര്‍.

പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍: വത്തിക്കാനിലെ യു എസ് അംബാസിഡറായ കലിസ്റ്റ ഗിന്‍ഗ്രിച്ചിനെ പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു.മുന്‍ യു എസ് ഹൗസ് സ്പീക്കര്‍ ന്യൂറ്റ് ഗിന്‍ഗ്രിച്ചിന്റെ ഭാര്യയാണ് കല്ലിസ്റ്റ. ഇന്ന് മെയ് 19 (വെള്ളി) വൈറ്റ് ഹൗസ് വൃത്തങ്ങളാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
ഒരു ബില്യന്‍ കത്തോലിക്കരുള്ള ലോകത്തിലെ ഏറ്റവും വലിയ ലീഡറായ പോപ്പിനും, യു എസ് പ്രസിഡന്റിനും മദ്ധ്യേ ഈടുറ്റ ബന്ധം സ്ഥാപിക്കുക എന്ന ഉത്തരവാദിത്വമാണ് 51 വയസ്സുള്ള കല്ലിസ്റ്റയില്‍ നിക്ഷിപ്തമായിരിക്കുന്നത്.എന്നാല്‍ നയതന്ത്ര റോളില്‍ ഇവര്‍ക്ക് മുന്‍ പരിചയമില്ലാത്തതിനാല്‍ എത്ര കണ്ട് ഈ പദവിയില്‍ ഇവര്‍ക്ക് ശോഭിക്കുവാന്‍ കഴിയും എന്ന ചോദ്യം അവശേഷിക്കുന്നു.ഇവരുടെ നോമിനേഷന് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
ട്രംമ്പിന് ശക്തമായ പിന്തുണ നല്‍കിയ ന്യൂറ്റ് ഗിന്‍ഗ്രിച്ചിനുള്ള അംഗീകാരം കൂടിയാണ് ഭാര്യക്ക് ലഭിച്ച വലിയ പദവി. ഇമ്മിഗ്രിന്റെ പ്രശ്നം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പോപ്പും. ട്രംമ്പും തമ്മില്‍ അഭിപ്രായ വ്യത്യാസം നില നില്‍ക്കുന്നതിനിടയിലണ് പുതിയ നിയമനം.
RELATED ARTICLES

Most Popular

Recent Comments