ട്രംപിനെതിരെ ഹില്ലരി ക്ലിന്‍റണ്‍ ആഞ്ഞടിക്കുന്നു.

0
964
President Donald Trump listens as his wife first lady Melania Trump speaks to military mothers during their visit to the White House in Washington, Friday, May 12, 2017, for a Mother's Day celebration in the State Dining Room. (AP Photo/Susan Walsh)

ജോണ്‍സണ്‍ ചെറിയാന്‍.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട്  ട്രംപിനെതിരെ  ഹില്ലരി ക്ലിന്‍റണ്‍ പുതിയ വിഷയവുമായെത്തി.അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയതാണ്‌  ഇവര്‍ തമ്മിലുള്ള തര്‍ക്കം. ഭരണകൂടത്തിനെതിരെ പ്രതിരോധമുയര്‍ത്താന്‍ പുതിയ സംഘടനയുമായാണ് ഹില്ലരി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ഓണ്‍വാര്‍ഡ് ടുഗെതര്‍ എന്നാണ് പുതിയ സംഘടനയുടെ പേര്. പൊതുജനങ്ങളെ ബന്ധപ്പെടുത്തിയാണ് സംഘടനയുടെ വരവ്. ഭരണവുമായി ബന്ധപ്പെട്ട മേഖലകളില്‍ പൊതുജനത്തിന്‍റെ ഇടപെടല്‍ അത്യാവശ്യമാണെന്നാണ് ഹില്ലരിയുടെ അഭിപ്രായം.

ട്രംപിനെതിരായ നീക്കത്തില്‍ അണിചേരണമെന്നാണ് ഹില്ലരിയുടെ ആഹ്വാനം. പുരോഗമന ചിന്താഗതിയും ആശയങ്ങളുമുള്ള ആര്‍ക്കും തന്‍റെ സംഘടനയുമായി പ്രവര്‍ത്തിക്കാമെന്ന് ഹില്ലരി പറയുന്നു. അമേരിക്കയുടെ നന്മയും വളര്‍ച്ചയുമാണ് ലക്ഷ്യമിടുന്നതെന്നും ഹില്ലരി വ്യക്തമാക്കിയിട്ടുണ്ട്.

 

Share This:

Comments

comments