Saturday, April 20, 2024
HomeKeralaപ്രണയം പൂത്തുലഞ്ഞു: ദിവ്യയ്ക്ക് ശബരിയുടെ കൈപിടിച്ച്‌ മഴ നനഞ്ഞ് നടക്കണം.

പ്രണയം പൂത്തുലഞ്ഞു: ദിവ്യയ്ക്ക് ശബരിയുടെ കൈപിടിച്ച്‌ മഴ നനഞ്ഞ് നടക്കണം.

പ്രണയം പൂത്തുലഞ്ഞു: ദിവ്യയ്ക്ക് ശബരിയുടെ കൈപിടിച്ച്‌ മഴ നനഞ്ഞ് നടക്കണം.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ഈയടുത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു പ്രണയമാണ് യുവ എംഎല്‍എ കെ.എസ് ശബരീനാഥിന്റെയും തിരുവനന്തപുരം സ്വദേശിനിയും സബ്കളക്ടറുമായ ദിവ്യാ. എസ്. അയ്യരുടേതും. ഇവർ വിവാഹിതരാകാൻ പേകുകയാണ്. ശബരീനാഥന്‍ ഫേസ്ബുക്കിലൂടെയാണ് ആദ്യമായി തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
മുന്‍നിര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒരുപോലെ ആഘോഷിച്ച വാര്‍ത്തയായി മാറിയിരിക്കുകയാണ് എംഎല്‍എയുടെയും സബ് കളക്ടറുടെയും പ്രണയം. രണ്ട്പേരും ഒരുപോലെ തിരക്കുള്ള വ്യക്തികൾ. എന്നാൽ ഇവരുടെ പ്രമയം സംബന്ധിച്ച് എല്ലാവരിലും സംശയം ആയിരുന്നു, എപ്പോഴാണ് പ്രണയിക്കാൻ സമയം കിട്ടിയിട്ടുണ്ടാകുക എന്ന്.
എംഎല്‍എയുടെ ഔദ്യോഗിക നമ്പരില്‍ വാട്ട്‌സ്ആപ്പ് ഇല്ലാതിരുന്നതിനാൽ ഔദ്യോഗിക വിവിരം എംഎല്‍എയ്ക്ക് കൈമാറുന്നത് ബുദ്ധിമുട്ടിലാക്കിയിരുന്നു. അപ്പോഴാണ് ശബരി തന്റെ സ്വകാര്യ വാട്‌സ്ആപ്പ് നമ്പര്‍ സബ് കളക്ടര്‍ക്ക് കൈമാറുന്നത്. ശബരി സൗഹൃദപരമായ ഒരു മെസേജിലൂടെയാണ് തന്നോട് അടുത്തതെന്ന് ദിവ്യ പറയുന്നു. ആദ്യമായി സന്ദേശമയച്ചത് ഇതാണ്, ‘പൊങ്കാലയിങ് ഓര്‍ മോണിറ്ററിങ്?’ എന്ന് ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തിയ ഒരു മെസേജ്, കൂട്ടത്തിലൊരു സ്‌മൈലിയും.
പിന്നീട് പല കാര്യങ്ങളിലും സമാനതകൾ തോന്നി.
അവയിൽപ്പെടുന്ന ഒന്നാണ് മിലൻകുന്ദേരയുടെ പുസ്തകങ്ങൾ. രണ്ട് പേരും ഒരുപോലെ മിലൻ കുന്ദേരയുടെ പുസ്തകങ്ങൾ വായിക്കുന്നവർ. എപ്പോഴും സന്തോഷമായിരിക്കുക. അതാണ് ശബരിയുടെ ആഗ്രഹം. പിന്നെ ദിവ്യയ്ക്ക് ആദിവാസി കോളനികളൊക്കെ സന്ദര്‍ശിക്കണമെന്നുണ്ട്.
തന്റെ മണ്ഡലത്തില്‍ വിതുരയും കോട്ടൂരുമൊക്കെ അങ്ങനെയുള്ള സ്ഥലങ്ങളാണ്. അവിടെയൊക്കെ ദിവ്യയെ കൊണ്ടുപോകണം ശബരി പറയുന്നു. വിവാഹശേഷം മുന്‍കൂട്ടി തീരുമാനിച്ച കുറേ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണം. പ്രധാനപ്പെട്ട മറ്റൊന്ന് ഒന്നിച്ചൊരു പുസ്തകമെഴുതണമെന്നതാണ്. അത് എന്തിനെക്കുറിച്ചാകുമെന്നൊന്നും തീരുമാനിച്ചിട്ടില്ല. പിന്നെ ശബരിയുടെ കൈപിടിച്ച് മഴ നനഞ്ഞ് നടക്കണം. ഇതൊക്കെയാണ് തന്റെ ആഗ്രഹങ്ങളെന്ന് ദിവ്യയും പറയുന്നു.
RELATED ARTICLES

Most Popular

Recent Comments