Sunday, May 26, 2024
HomeCinemaദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ് എന്നു പറഞ്ഞ് ചില്ല് കഴിച്ച്‌ ആരാധകരെ ഞെട്ടിപ്പിച്ച്‌ ലെന.

ദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ് എന്നു പറഞ്ഞ് ചില്ല് കഴിച്ച്‌ ആരാധകരെ ഞെട്ടിപ്പിച്ച്‌ ലെന.

ദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ് എന്നു പറഞ്ഞ് ചില്ല് കഴിച്ച്‌ ആരാധകരെ ഞെട്ടിപ്പിച്ച്‌ ലെന.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാളത്തില്‍ അതിഥിതാരമായാലും മുഖ്യ വേഷത്തിലായാലും മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന താരമാണ് ലെന. ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത വിഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ്, ലോക പ്രശസ്തമായ പല സാഹസികരും ജീവന്‍ പണയപ്പെടുത്തി കാണിക്കുന്ന വിദ്യ. ചില്ലു കഷ്ണം കടിച്ചു മുറിച്ചു കഴിക്കുന്നതാണ് രീതി. ചില്ലു കഷ്ണങ്ങളും രൂപങ്ങളും ചവച്ചിറക്കുന്നത് വീഡിയോകളില്‍ അത്ഭുതത്തോടെ കണ്ടിരുന്നിട്ടുള്ളവരാണ് നമ്മള്‍. അത്തരത്തില്‍ മലയാളികളുടെ പ്രീയപ്പെട്ട നടി ലെനയും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ചില്ലു കഷ്ണം കഴിക്കുന്നത്. ദ ആര്‍ട്ട് ഓഫ് ഈറ്റിംങ്‌സ് എന്നു പറഞ്ഞാണ് സാഹസം. കട്ടിയുള്ള ചില്ലു കഷ്ണം താരം ചവയ്ക്കുന്നത് വ്യക്തമായി കാണാം. എന്നാല്‍ ഇത് ചില്ലാണോ ഐസ് കഷ്ണമാണോ എന്നാണ് ചില ആരാധകരുടെ സംശയം. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. ടൈഗര്‍ ബിസ്‌ക്കറ്റുപോലെയാണ് ലെന ചില്ലു കഴിക്കുന്നതെന്നും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലയെന്നും ഭയങ്കരമായി പോയെന്നും ആരാധകര്‍ പറയുന്നുണ്ട്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
RELATED ARTICLES

Most Popular

Recent Comments